• Logo

Allied Publications

Europe
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു
Share
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. "സ്വരദക്ഷിണ' എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിലൂടെ ഭാവസാന്ദ്രമായ ഒരു മെലഡിയാണ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്.

ശബ്ദമാധുര്യംകൊണ്ടും ആലാപനമികവുകൊണ്ടും സംഗീതസദസുകളിൽ ശ്രദ്ധേയനായ യുകെ യുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യൻ ആലാപനവും മികച്ച സംഗീതസംവിധായകനും പ്രോഗ്രാമറുമായ അനൂപ് വൈറ്റ്ലാന്‍റ് സംഗീതവും യുകെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീന റോയ് വരികളും ചിട്ടപ്പെടുത്തി.

ഭാവതരളവും മാനവികത നിറഞ്ഞതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയിയുടെ "ക്രോകസിന്‍റെ നിയോഗങ്ങൾ', "പെട്രോഗ്രാദ് പാടുന്നു' എന്ന രണ്ടു കവിതാസമാഹാരങ്ങളും 'സമയദലങ്ങൾ' എന്ന ചിന്താപരമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീന റോയി എഴുതിയ പതിനൊന്നാമത്തെ ആൽബം സോംഗാണ് 'സ്വരദക്ഷിണ'യിലേത്.

അനാമിക കെന്‍റ് യുകെയുടെ മുൻ ആൽബങ്ങളായ "ബൃന്ദാവനിയും', "ഇന്ദീവരവും', സംഗീതമേന്മക്കൊണ്ടും ആലാപന മികവുകൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാ സംഗീതപ്രേമികൾക്കും എക്കാലവും മനസിൽ സൂക്ഷിക്കാൻ സംഗീത മധുരമായ ഈ ആൽബം ഗർഷോം ടിവിയിൽ ഉടൻ റിലീസിനെത്തും.

ബിനു ജോർജ്

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം