• Logo

Allied Publications

Middle East & Gulf
കേളി കലാസാംസ്കാരിക വേദിയുടെ യൂണിറ്റ് സമ്മേളങ്ങൾക്ക് തുടക്കമായി
Share
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായ യൂണിറ്റ് സമ്മേനങ്ങൾക്ക് തുടക്കമായി. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും.

സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അൽഖർജ് ഏരിയ സിത്തീൻ യൂണിറ്റ് സമ്മേളനം സി കെ രാജു നഗറിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന സമ്മേളനത്തിൽ വത്സൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്‍റ് മണികണ്ഠ കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി യൂണിറ്റ് അംഗം ജ്യോതിലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മണി വരവ്ചെലവ് റിപ്പോർട്ടും, കേളി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേന്ദ്ര കമ്മറ്റി അംഗം ബോബി മാത്യു, യൂണിറ്റ് സെക്രട്ടറി മോഹൻദാസ് എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. മോഹൻദാസ് അവതരിപ്പിച്ച പാനലിൽ നിന്ന് യൂണിറ്റ് എക്സിക്യു്ട്ടീവ് കമ്മിറ്റിയെയും യൂണിറ്റ് ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡന്റായി ജയൻ അടൂർ, സെക്രട്ടറി മോഹൻ ദാസ്, ട്രഷറർ വിനീഷ് എന്നിവരെയാണ് ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തത്.

ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുൽ സലാം ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ കാഹിം ചേളാരി , ലിപിൻ പശുപതി ഏരിയ രക്ഷാധികാരി സമിതി അംഗം ബാലു വേങ്ങേരി, ഷിറാസ് ഖാൻ എന്നിവർ സമ്മേളത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറി മോഹൻദാസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി