• Logo

Allied Publications

Middle East & Gulf
`നക്ഷത്രരാവ്‌ 2021` വിജയികളെ പ്രഖ്യാപിച്ചു
Share
കുവൈറ്റ്‌ : സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ നടത്തിയ നാടൻ കരോൾ മത്സരം `നക്ഷത്രരാവ്‌ 2021`ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. 30ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തോനയ്ക്കാട്‌ സെന്‍റ് ജോർജ്‌ ഒസിവൈഎം ഒന്നാം സ്ഥാനം കരസ്ഥമാക്കി ജനപ്രീയ ടീമായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടൂർ സെന്‍റ് മേരീസ്‌ ഓർത്തഡോക്സ്‌ ചർച്ച്‌, കുട്ടംപേരൂർ എംജിഎം. ഒസിവൈഎം. എന്നീ ടീമുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.

മലങ്കര സഭയിലെ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഫലപ്രഖ്യാപന ചടങ്ങിനു യുവജനപ്രസ്ഥാനം പ്രസിഡണ്ട്‌ ഫാ. ജിജു ജോർജ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമോദ്‌ മാത്യു സ്വാഗതവും, ലേവൈസ്‌ പ്രസിഡണ്ടും, കൺവീനറുമായ മനോജ്‌ പി. ഏബ്രഹാം നന്ദിയും രേഖപ്പെടുത്തി.



വൈസ്‌ പ്രസിഡണ്ട്‌ ഫാ. ലിജു കെ. പൊന്നച്ചൻ, മഹാ ഇടവക ട്രസ്റ്റി ജോൺ പി. ജോസഫ്‌, സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ, സഭാ മാനേജിംഗ്‌ കമ്മറ്റിയംഗം കെ.ഇ. മാത്യു, ഭദ്രാസന കൗൺസിലംഗം ഏബ്രഹാം സി. അലക്സ്‌, യുവജന പ്രസ്ഥാനം ട്രസ്റ്റി ജിജോ ജേക്കബ്‌ ജോയ്‌ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡിവോയിസ്‌ സംഘം, നിതിൻ വർഗീസ്‌, ഐറിൻ മറിയം സജു എന്നിവരുടെ കലാപ്രകടനങ്ങൾ ചടങ്ങിൽ അരങ്ങേറി.

സലിം കോട്ടയിൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.