ന്യൂയോർക്ക്: ചലച്ചിത്ര താരവും നർത്തകിയുമായ പ്രയാഗ മാർട്ടിൻ, ഗായികയും നടിയുമായ രഞ്ജിനി ജോസ്, രഞ്ജിനി ഹരിദാസ്, പ്രമുഖ ഫാഷൻ ഡിസൈനറും, ഫാഷൻ റൺവേ ഇന്റർനാഷണൽ സി.ഇ.ഒയുമായ അരുൺ രത്ന, മുൻ മിസ് കേരള ലക്ഷ്മി സുജാത എന്നിവർ അതിഥികളായെത്തുന്ന ഫോമാ വനിതാവേദിയുടെ മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ഇന്ന് (ഞായറാഴ്ച) വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം എട്ടിന് നടക്കും. .മത്സരങ്ങൾ ഫ്ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും.
ഫ്ളവേഴ്സ് ടിവി യുഎസ്എയുമായി കൈകോർത്ത് ഫോമാ വനിതാ വേദി വിദ്യാർഥിനികൾക്ക് പഠനസഹായത്തിനായുള്ള ധനശേഖരണാർത്ഥമാണ് മയൂഖം ഒരു വർഷം മുൻപ് ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലുമായി പന്ത്രണ്ടു മേഖലകളിൽ നടന്ന പ്രാരംഭ മത്സരത്തിലെ വിജയികളായ
അനുപമ ജോസ് ഫ്ലോറിഡ, ലളിത രാമമൂർത്തി മിഷിഗൺ, മാലിനി നായർ ന്യൂജേഴ്സി, സ്വീറ്റ് മാത്യു കലിഫോർണിയ, ആര്യാ ദേവി വസന്തൻ ഇന്ത്യാന, അഖിലാ സാജൻ ടെക്സാസ്, മധുരിമ തയ്യിൽ കാലിഫോർണിയ, പ്രിയങ്ക തോമസ് ന്യൂയോർക്ക്, അലീഷ്യ നായർ കാനഡ, ടിഫ്നി സാൽബി ന്യൂയോർക്ക്, ഹന്ന അരീച്ചിറ ന്യൂയോർക്ക്, ധന്യ കൃഷ്ണകുമാർ വിർജീനിയ, നസ്മി ഹാഷിം കാനഡ, ഐശ്വര്യ പ്രശാന്ത് മസാച്ചുസെറ്റ്സ്, അമാൻഡ എബ്രഹാം മേരിലാൻഡ് എന്നിവർ മാറ്റുരയ്ക്കും.
അവസാന വട്ട മത്സരങ്ങൽ വീക്ഷിക്കുവാൻ എല്ലാവരെയും ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ പ്രോഗ്രാം ഡയറക്ടർ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയർ പേഴ്സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവർ അഭ്യർത്ഥിച്ചു.
സലിം അയിഷ (ഫോമാ പിആർഓ )
|