• Logo

Allied Publications

Americas
ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
Share
ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് ബീ (Spelling Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാനാ ഗ്ലോബൽ ഡിസ്നി കൺവെൻഷനിൽ ആയിരിക്കും സ്പെല്ലിംഗ് ബീ മത്സരത്തിന്‍റെ ഫൈനൽ മത്സരം. ജേതാക്കൾക്ക് കൺവെൻഷനിലെ മുഖ്യ വേദിയിൽ വച്ച് കാഷ് അവാർഡ്, ഫലകം , സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കും.

ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് ആണ് സ്പെല്ലിംഗ് ബീ മത്സരത്തിന്‍റെ നടത്തിപ്പിനു പിന്നിൽ ചുക്കാൻ പിടിക്കുന്നത്. സ്പെല്ലിംഗ് ബീ മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലേയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ നടത്തിയ ശേഷം അതിലെ ജേതാക്കൾക്കായിരിക്കും കൺവെൻഷൻ വേദികളിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളുവെന്ന് സ്പെല്ലിംഗ് ബീ മത്സരത്തിന്‍റെ നാഷണൽ കോർഡിനേറ്റർ ഡോ. മാത്യു വർഗീസ്‌ വ്യക്തമാക്കി.

5 വയസുമുതൽ 9 വയസുവരെയുള്ള കുട്ടികൾക്കായി നടത്തുന്ന സ്പെല്ലിംഗ് ബീ മത്സരത്തിലെ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കായിരിക്കും കാഷ് അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിക്കുക. സ്പെല്ലിംഗ് ബീ മത്സരത്തിന് മികച്ച തോതിലുള്ള സ്‌പോൺസർഷിപ്പ് ലഭ്യമാക്കി ഇക്കുറി കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് റീജിയണൽ മത്സരങ്ങൾ വെർച്ച്വൽ മീറ്റിംഗിലൂടെ നടത്താവുന്നതാണ്. റീജിയണൽ തല സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2, ശനിയാഴ്ച്ചയ്ക്കകം പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് റീജിയണൽ വൈസ് പ്രസിഡണ്ടുമാർക്ക് നിർദ്ദേശം നൽകിയതായും ഡോ. മാത്യു വർഗീസ് അറിയിച്ചു. മത്സരത്തെ സംബന്ധിച്ചുള്ള വിശദമായ വിവിരങ്ങൾ ഫൊക്കാനയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. website: fokanaonline.org
നാഷണൽ റീജിയണൽ തല മത്സരങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ അറിയാൻ റീജിയണൽ വൈസ് പ്രസിഡണ്ടുമാരെ ബന്ധപ്പെടേണ്ടതാണ്.

ഡോ. മാത്യു വർഗീസ് (മിഷിഗൺ) നാഷണൽ കോർഡിനേറ്റർ, ഡോ. വിജയൻ നായർ (ഫ്ലോറിഡ) എന്നിവരാണ് സ്പെല്ലിംഗ് ബീ മത്സരങ്ങളുടെ നടത്തിപ്പിനു നേതൃത്വം നൽകുന്നത്. ഫൊക്കാന ട്രഷറർ സണ്ണി മറ്റമന (ഫ്ലോറിഡ), ചെറിയാൻ പെരുമാൾ ( ന്യൂയോർക്ക്), രേഷ്മ സുനിൽ (കാനഡ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്കായി ഡോ.മാത്യു വർഗീസ് (734)6346616, സണ്ണി മറ്റമന (813) 3341293 (അമേരിക്ക). Reshma Sunil (416903 4900 കാനഡ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഫ്രാൻസിസ് തടത്തിൽ

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.