• Logo

Allied Publications

Americas
ഫൊക്കാനയുടെ 20222024 ഭരണസമിതിയിലേക്ക് ജോയി ചാക്കപ്പൻ മത്സരിക്കുന്നു
Share
ന്യൂജഴ്‌സി: ഫൊക്കാനയുടെ 2022 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രട്ടറിയായി ന്യൂജഴ്‌സിയിൽ നിന്നുള്ള സംഘടനാ സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു.

ന്യൂജഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ (കെ.സി.എഫ് ) പ്രതിനിധികരിച്ചാണ് ജോയി ചാക്കപ്പൻ ഫൊക്കാന അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കെസിഎഫ് ജനറൽ ബോഡി യോഗമാണ് ചാക്കപ്പനെ ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണ പ്രഖ്യാപിച്ചത്. കെ. സി.എഫിന്റെ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുള്ള ചാക്കപ്പൻ ഒരു മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമാണ്.

സീറോ മലബാർ സഭയുടെ ഷിക്കാഗോ രൂപതയുടെ രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന സഭയുടെ ചരിത്രത്തിൽ ഇടം പിടിച്ച സീറോ മലബാർ കാത്തലിക്ക് കൺവെൻഷനു പിന്നിൽ ചുക്കാൻ പിടിച്ചത് ചാക്കപ്പൻ എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന ജോയി ചക്കപ്പനാണ്. ന്യൂജേഴ്‌സിയിൽ വച്ചായിരുന്നുഷിക്കാഗോ രൂപത നിലവിൽ വന്ന ശേഷം ആദ്യത്തെ കൺവെൻഷൻ നടന്നത്. കൺവെൻഷന്‍റെ ജനറൽ സെക്രെട്ടറിയായിരുന്ന ചാക്കപ്പന്‍റെ നേതൃത്വത്തിൽ കുറ്റമറ്റതായി രീതിയിൽ കൺവെൻഷൻ നടത്തി വിജയകരമാക്കിയതിന്‍റെ അനുഭവ സമ്പത്തുകൊണ്ടാണ് 2020ൽ ന്യൂജഴ്‌സിയിൽ വച്ച് നടക്കാനിരുന്ന ഫൊക്കാന കൺവെൻഷന്റെ ചെയർമാൻ പദവി ചാക്കപ്പനെ തേടിയെത്തിയത്.

ന്യൂജേഴ്സിയിലെ ബെർഗൻ ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം എന്ന കലാ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകനായ ജോയി ചാക്കപ്പൻ നാട്ടുകൂട്ടം അവതരിപ്പിച്ചിട്ടുള്ള ഏതാനും നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. സീറോ മലബാർ സഭയുടെ ന്യൂജേഴ്സിയിലെ പ്രഥമ ഇടവകയായ പാറ്റേഴ്സൺ സെന്‍റ് ജോർജ് ഇടവകയുടെ സജീവ സാന്നിധ്യമായ ചാക്കപ്പൻ ഇടവക ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ പദവികൾ പല തവണ വഹിച്ചിട്ടുണ്ട്. പാറ്റേർസണിൽ സ്വന്തമായി പള്ളി വാങ്ങുന്നതിന് പിന്നിലും ചാക്കപ്പൻറെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. നിലവിൽ സീറോ മലബാർ കാത്തലിക്ക് കോൺഫറൻസിന്റെ പാറ്റേഴ്സൺ ഇടവക സെക്രെട്ടറിയാണ് ജോയി ചാക്കപ്പൻ.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്‌റ്ററിന്‍റെ പ്രസിഡന്‍റുകൂടിയായ ഫൊക്കാനയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി ലീല മാരേട്ടിനൊപ്പം ചാപ്റ്ററിന്റെ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്ന ചാക്കപ്പന് ഫൊക്കാനയിൽ ലീലയുടെ ടീമിനൊപ്പം തന്നെ അസ്സോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നതും ഒരു നിമിത്തമായി കാണുന്നു. അമേരിക്കയിൽ എത്തും മുൻപ് കോളേജ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചാക്കപ്പൻ കെ.എസ്.യു.പ്രവർത്തകനായി വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു.

കൊരട്ടി സ്വദേശിയായ വളപ്പി ചാക്കപ്പൻ മറിയം ദമ്പതികളുടെ 8 മക്കളിൽ എട്ടാമനായ ജോയി ചാക്കപ്പൻ കാലടി ശ്രീശങ്കര കോളേജിൽ നിന്ന് ഫിസിക്സിൽ ബി.എസ് .സി. ബിരുദമെടുത്തശേഷം 1984ൽ അമേരിക്കയിൽ കുടിയേറി. നാട്ടിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അനുഭവസമ്പത്ത് കൈമുതലായുള്ള ചാക്കപ്പൻ കെ.സി.എഫിൽ സജീവമായി പ്രവർത്തനമാരംഭിച്ചു. കൂടാതെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിലും വ്യാപൃതനായി. നോർത്തേൺ ന്യൂജേഴ്‌സിയിലെ ആദ്യത്തെ ഇടവകയായ (ഇപ്പോഴത്തെ പാറ്റേഴ്സൺ സെന്‍റ് ജോർജ് ചർച്ച്) ഗാർഫീൽഡ് മിഷൻ ആരംഭിക്കുന്നതിനായി അന്നത്തെ വികാരിയായ ജോയി അച്ചൻ( ഇപ്പോഴത്തെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്)നൊപ്പം ചാക്കപ്പൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ഭാര്യ: വത്സമ്മ (നേഴ്സ് പ്രാക്ടീഷണർ). മക്കൾ: ഡോ.നീന ജോയി (മോറിസ് ടൗൺ മെഡിക്കൽ സെന്റർ) , നവീൻ ജോയി (ഡി.പി.റ്റി) അവസാന വർഷ വിദ്യാർത്ഥി).

ഫ്രാൻസിസ് തടത്തിൽ

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക