• Logo

Allied Publications

Europe
ബിൻസ് രാജൻ അർച്ച നിർമ്മൽ ഫണ്ട് ശേഖരണം അവസാനിച്ചു
Share
ല‌ണ്ടൻ: യുകെയിലെ പൊതു സമൂഹത്തിൽ നിന്നും വളരെ ചെറുപ്രായത്തിൽ സ്വപ്നങ്ങളെല്ലാം ബാക്കി വച്ച് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരങ്ങളായ ബിൻസ് രാജൻ (31), അർച്ച നിർമ്മൽ (24) എന്നിവർ പകർന്ന വേദന യുകെയിലെ മലയാളി സമൂഹത്തിനൊപ്പം ഇംഗ്ലീഷുകാർ ഉൾപ്പടെയുള്ള ഇന്നാട്ടുകാരും നെഞ്ചിലേറ്റിയപ്പോൾ മൂന്നു ദിവസം കൊണ്ട് സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ തുക നിക്ഷേപിച്ച സുമനസുകളുടെ മുന്നിൽ, വേർപിരിഞ്ഞു പോയവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും സ്നേഹിതരോടുമൊപ്പം യുക്മ ദേശീയ സമിതിയും ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

പ്രിയപ്പെട്ടവരുടെ ഭൗതിക ശരീരങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള കാര്യങ്ങൾ ചെയ്തു വരുന്നു. യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, നോർക്ക തുടങ്ങിയ സർക്കാർ സംവിധാനങ്ങളും ഇക്കാര്യത്തിൽ യുക്മയ്ക്ക് ശക്തമായ പിന്തുണ നൽകി വരുന്നു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ അനുമതിയോടെ ആരംഭിച്ച ഫണ്ട് ശേഖരണം മൂന്നു ദിവസത്തിനകം പൂർത്തിയാക്കുവാനുള്ള മുൻ തീരുമാനപ്രകാരമാണ് ലക്ഷ്യം വച്ചിരുന്ന തുകയായ 70000 പൗണ്ട് പൂർത്തിയാക്കിയപ്പോൾ ഇന്നലെ രാത്രി തന്നെ അവസാനിപ്പിച്ചത്.

പൊതു സമൂഹത്തിൽ നിന്നും ഇക്കഴിഞ്ഞ മൂന്നു ദിവസവും ലഭിച്ച എണ്ണിയാലൊടുങ്ങാത്ത ഫോൺ വിളികളിലെല്ലാം ഫണ്ട് ശേഖരണം നീട്ടിക്കൊണ്ടു പോകണമെന്ന അഭ്യർഥനയായിരുന്നു. മുൻ നിശ്ചയപ്രകാരം മൂന്നു ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ യുക്മ ദേശീയ സമിതി ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ആലോചിച്ച് സംയുക്തമായാണ് ഈ തീരുമാനം എടുത്തത്.

ഫണ്ട് ശേഖരണം ആരംഭിച്ചപ്പോൾ നിശ്ചയിച്ചിരുന്ന തുക പൊതുസമൂഹത്തിന്‍റെ അഭ്യർഥന മാനിച്ച് ഉയർത്തേണ്ടി വന്നിരുന്നു. വിവിധ പ്രസ്ഥാനങ്ങൾ അവരവരുടെ സംഘടനാംഗങ്ങളിൽ നിന്നും ശേഖരിച്ച തുക കൂടി പൊതു ഫണ്ടിലേക്ക് നിക്ഷേപിക്കാൻ അവസരമൊരുക്കണമെന്ന് പ്രസ്തുത സംഘടനാ നേതൃത്വങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത്തരുണത്തിൽ ഇപ്രകാരം ഫണ്ട് ശേഖരിച്ച ഐഎംഎ ബാൻബറി, ഡിഎംഎ ഡോർസെറ്റ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ തുടങ്ങിയ യുക്മ അംഗ അസോസിയേഷനുകൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

യുക്മ ദേശീയ സമിതി അംഗ അസോസിയേഷനായ ലൂട്ടൺ കേരളൈറ്റ് അസോസിയേഷനുമായി കൂടിയാലോചിച്ച് ആരംഭിച്ച ഫണ്ട് ശേഖരണം എല്ലാ അംഗ അസോസിയേഷനുള്ളിലേക്കും മെയിൽ മുഖാന്തിരം എത്തിക്കുകയായിരുന്നു. യുകെയിലെ എല്ലാ മേഖലകളിലുമായി വ്യാപിച്ച് നിൽക്കുന്ന യുക്മയുടെ പോഷക സംഘടനകൾ ഉൾപ്പെടുന്ന സംഘടനാ സംവിധാനം കൃത്യമായും ആത്മാർത്ഥമായും പ്രവർത്തിച്ചാണ് ഫണ്ട് ശേഖരണം വിജയിപ്പിച്ചത്. ഇക്കാര്യത്തിന് യു കെയിലെ പൊതു സമൂഹവും, യുക്മ സഹയാത്രികരും, മറ്റ് സംരംഭകരും കലവറയില്ലാത്ത പിന്തുണ നൽകുകയായിരുന്നു. കൂടാതെ നിരവധിയായ സ്ഥാപനങ്ങളും വ്യക്തികളും ആത്മാർത്ഥമായി ഇക്കാര്യത്തിന് ഞങ്ങളോടൊപ്പം സഹകരിച്ചിട്ടുണ്ട്.

ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലുണ്ടായ കാറപകടത്തിൽ എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ച നിർമ്മൽ എന്നിവർ മരിച്ചത്. ബിൻസ് രാജൻ അനഘ ദമ്പതികളുടെ കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ അപകടനില തരണം ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ബിൻസ് രാജനും ഭാര്യ അനഖയും രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അർച്ചന ഭർത്താവ് നിർമ്മലുമൊന്നിച്ച് പഠനത്തിനാണ് യു കെയിലെത്തിയത്. അനഘയും അർച്ചയും ലൂട്ടൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം