• Logo

Allied Publications

Europe
ടോം ​ആ​ദി​ത്യ ര​ണ്ടാം ത​വ​ണ​യും ബ്രാഡ്‌ലി സ്റ്റോക്ക് മേ​യ​ര്‍
Share
ലണ്ടന്‍: ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്ക് നഗരമേയറായി മലയാളിയായ ടോം ആദിത്യ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മല്‍സരിച്ച ടോം ആദിത്യ ഹാട്രിക് വിജയം നേടിയാണ് ഇത്തവണ മേയറായി സ്ഥാനമേറ്റത്.

ബ്രാഡ്‌ലി സ്റ്റോക്കിൽ നിന്നുമാണ് റാന്നി സ്വദേശിയായ ടോം ആദിത്യ മല്‍സരിച്ചു വിജയിച്ചത്. 2011 ലും 2015 ലും 2019 ലും ബ്രിസ്റ്റോള്‍ ബ്രാഡ് ലി സ്റ്റോക്കില്‍ നിന്നുമാണ് ടോം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

കണ്‍സര്‍വേറ്റീവ് അംഗമായ ടോം, മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരനും പ്രത്യേകിച്ച് ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയുമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ആദ്യത്തെ ഏഷ്യന്‍ കൗണ്‍സിലറാണ് ടോം.

മാനേജ്മെൻന്‍റഅ കണ്‍സള്‍ട്ടന്‍റ്, ഫിനാഷ്യല്‍ അഡ്വൈസർ, പ്രഭാഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, എന്നീ നിലകളിലും സജീവമായി സാമൂഹ്യതലത്തില്‍ ഇടപെടുന്നുണ്ട്.

2017ല്‍ ഡെപ്യൂട്ടി മേയറും തുടർന്നു 2019 ല്‍ മേയറുമായി. ഒരു വര്‍ഷത്തിനുശേഷം മേയര്‍ സ്ഥാനം ഒഴിയുകയും പാര്‍ട്ടിയുടെ കൗണ്‍സില്‍ ലീഡറായി സേവനം അനുഷ്ഠിച്ചുവരവേയാണ് അപ്രതീക്ഷിതമായി രണ്ടാംതവണയും ടോമിനെ മേയര്‍ പദവി തേടിയെത്തിയത്.

കഴിഞ്ഞകാല ഭരണപരിചയം മുതല്‍ക്കൂട്ടാക്കി ബ്രിട്ടനിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ടോം ദീപികയോടു പറഞ്ഞു. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ വീസ, തൊഴില്‍, സുരക്ഷ, മരണാനന്തര പ്രതിസന്ധികള്‍, യാത്രാപ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടനവധി തവണ ഇടപെട്ട് പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞുവെന്നത് വളരെ ചാരിതാര്‍ത്ഥ്യമുള്ള കാര്യമാണന്നു ടോം കൂട്ടിച്ചേര്‍ത്തു.

സൗത്ത് വെസ്റ്റ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആൻഡ് സോമർസെറ്റ് പോലീസ് ബോര്‍ഡിന്‍റെ (സൂക്ഷ്മ പരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മിഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ബ്രിസ്റ്റോൾ നഗരത്തിലെ പൊതു പ്ളാറ്റ്ഫോമായ ബ്രിസ്റ്റോൾ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാനാണ്. 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്ലോസ്റ്റർഷെയർ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ്, ഹ്യൂമന്‍ റൈറ്റ് കാമ്പേയ്നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും വിജയത്തിന്‍റെ ഘടകങ്ങളായി.

റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്‍റെയും ഗുലാബി‌‌യുടെ മകനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

കേരളത്തിലും ബംഗളുരുവിലുമായി നിയമപഠനവും എംബിഎയും പൂര്‍ത്തിയാക്കിയ ടോം, അമേരിക്കയിലെ പ്രോജക്ട് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് യുകെയിലെത്തുന്നത്.

ഭാര്യ: ലിനി. എന്‍എച്ച്എസ് ആശുപത്രിയിൽ നഴ്സ്. മക്കള്‍:അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്. സഹോദരങ്ങള്‍: റോസ് പ്രീന, സിറില്‍ പ്രണാബ്.

ജോസ് കുന്പിളുവേലിൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.