• Logo

Allied Publications

Europe
യുക്മ നഴ്സസ് ഫോറം സെമിനാർ പരമ്പര രണ്ടാം ദിനം
Share
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്‍റെ (യുഎൻഎഫ്) ആഭിമുഖ്യത്തിൽ യുകെയിലെ പുതു തലമുറയിലെയും പഴയ തലമുറയിലെയും മലയാളി നഴ്സുമാർക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയുടെ രണ്ടാമത്തെ ദിവസമായ ശനിയാഴ്ച മൂന്നിന് യുകെയിലെ പ്രശസ്ത സോളിസിറ്റർ ബൈജു വർക്കി തിട്ടാല "Employee's Rights at work in the UK" എന്ന വിഷയത്തിൽ സെമിനാർ നയിക്കുന്നു.

ഇംഗ്ലണ്ട് & വെയിൽസ് സീനിയർ കോട്ടിൽ സോളിസിറ്ററും, ക്രിമിനൽ ഡിഫൻസ് ഡ്യൂട്ടി സോളിസിറ്ററുമാണ് ബൈജു വർക്കി തിട്ടാല. കേംബ്രിഡ്ജ് സിറ്റി മുൻ കൗൺസിലർ കൂടിയാണ് ബൈജു.

യുക്മ നഴ്‌സസ് ഫോറം (യുഎൻഎഫ്) യുകെയിലെ മലയാളി നഴ്സുമാരുടെ നിരവധിയായ പ്രശ്നങ്ങളിൽ അവരോടൊപ്പം ചേർന്ന് നില്ക്കുകയും, അവർക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുകയും ചെയ്തു വരുന്നു. നഴ്സുമാരുടെ വിവിധ പ്രശ്നങ്ങൾ ഗവൺമെൻ്റിന് മുന്നിൽ എത്തിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന യുക്മ നഴ്സസ് ഫോറംത്തിൻ്റെ ആഭിമുഖ്യത്തിൽ പുതുതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക് കഴിഞ്ഞ ശനിയാഴ്ച തുടക്കം കുറിച്ചിരുന്നു.

അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന "മലയാളി നഴ്സ് മാർക്കൊരു കൈത്താങ്" എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാർ പരമ്പരയുടെ രണ്ടാം ഭാഗമാണ് ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്സ്ബുക് പേജിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.

യുകെ യിൽ നേഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 3 (യുകെ) 8.30 (ഇന്ത്യ) സമയങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ളത്.

വിവിധങ്ങളായ വിഷയങ്ങളിൽ അതാതു മേഖലകളിലെ വിദഗ്ദർ അവതരിപ്പിക്കുന്ന വെബ്ബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.

വെബ്ബിനാറിന്‍റെ ആദ്യ ദിനത്തിൽ യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് & ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐഇഎൽറ്റിഎസ് / ഒ ഇ റ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബിയുടെ ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറിൽ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജോയിന്‍റ് സെക്രട്ടറി സാജൻ സത്യൻ, യുഎൻ എഫ് അഡ്വൈസർ സോണിയ ലുബി, യദു കൃഷ്ണൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Zoom Meeting ID 85614379463
Passcode 657070

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം