• Logo

Allied Publications

Europe
ഡ​ബ്ല്യു​എം​എ​ഫി​ന്‍റെ മൂ​ന്നാ​മ​ത് ദ്വി​വ​ത്സ​ര ക​ണ്‍​വ​ൻ​ഷ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
വി​യ​ന്ന: ഓ​സ്ട്രി​യ ആ​സ്ഥാ​ന​മാ​യി 162 രാ​ജ്യ​ങ്ങ​ളി​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (WMF) മൂ​ന്നാ​മ​ത് ദ്വി​വ​ത്സ​ര ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ സ​മ്മേ​ള​നം കേ​ര​ള​ത്തി​ന്‍റെ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കേ​ര​ള പ്ലാ​നിം​ഗ് ബോ​ർ​ഡ് അം​ഗ​വും സ​ഫാ​രി ടി​വി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ലോ​ക മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് പോ​സ്റ്റ് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രം, സം​രം​ഭം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മാ​തൃ​നാ​ടു​മാ​യി കൈ​കോ​ർ​ത്ത് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ശി​ഷ്ട അ​തി​ഥി​ക​ൾ പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ കോ​ഡി​നേ​റ്റ​ർ ഡോ. ​ജെ. ര​ത്ന​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പൗ​ലോ​സ് തേ​പ്പാ​ല സം​ഘ​ട​ന​യു​ടെ 2020, 2021 കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സു​നി​ൽ. എ​സ്.​എ​സ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ 202223 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യും നി​ല​വി​ൽ വ​ന്നു. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 56 പേ​ര​ട​ങ്ങു​ന്ന ഭാ​ര​വാ​ഹി​ക​ളാ​ണ് ഗ്ലോ​ബ​ൽ നേ​തൃ​ത്വ​ത്തി​ലേ​യ്ക്ക് ചു​മ​ത​ല​യേ​റ്റ​ത്. പു​തി​യ ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളാ​യി ഡോ. ​ജെ. ര​ത്ന​കു​മാ​ർ (ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഒ​മാ​ൻ), പൗ​ലോ​സ് തേ​പ്പാ​ല (ഗ്ലോ​ബ​ൽ കോ​ഡി​നേ​റ്റ​ർ​ഖ​ത്ത​ർ), ഹ​രീ​ഷ് നാ​യ​ർ (ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​ബെ​നി​ൻ റി​പ്പ​ബ്ലി​ക്), നി​സാ​ർ എ​ട​ത്തും​മി​ത്ത​ൽ (ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ​ഹെ​യ്തി), റെ​ജി​ൻ ചാ​ല​പ്പു​റം (ഇ​ന്ത്യ), ശ്രീ​ജ ടോ​മി (ഇ​റ്റ​ലി), ശി​ഹാ​ബ് കൊ​ട്ടു​കാ​ട് (സൗ​ദി അ​റേ​ബ്യ) തു​ട​ങ്ങി​യ​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും, ടോം ​ജേ​ക്ക​ബ് (കു​വൈ​റ്റ്), മ​ഞ്ജു​ഷ ശ്രീ​ജി​ത്ത് (ഖ​ത്ത​ർ), മാ​ത്യു ചെ​റി​യാ​ൻ കാ​ലാ​യി​ൽ (ഓ​സ്ട്രി​യ) എ​ന്നി​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ജോ​ണ്‍​സ​ണ്‍ തൊ​മ്മാ​ന​യും (ഈ​ജി​പ്റ്റ്) നി​യ​മി​ത​രാ​യി. പു​തി​യ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ (ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഓ​സ്ട്രി​യ), സു​നി​ൽ എ​സ്. എ​സ്. (കു​വൈ​റ്റ്), നൗ​ഷാ​ദ് ആ​ലു​വ (സൗ​ദി അ​റേ​ബ്യ), സീ​ന ഷാ​ന​വാ​സ് (ഇ​ന്ത്യ), ഡോ​ണി ജോ​ർ​ജ് (ജ​ർ​മ്മ​നി) എ​ന്നി​വ​രും പു​തി​യ ബോ​ർ​ഡ് ഓ​ഫ് അ​ഡ്വൈ​സെ​ർ​സ്, വി​വി​ധ ഫോ​റം കോ​ഡി​നേ​റ്റ​ർ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പേ​ഴ്സ്, റീ​ജ​ണ​ൽ കോ​ഡി​നേ​റ്റ​ർ​സ് & പ്ര​സി​ഡ​ന്‍റ്സ് എ​ന്നി​വ​രും അ​ധി​കാ​ര​മേ​റ്റു.

സം​ഘ​ട​ന​യു​ടെ മു​ഖ​പ​ത്രി​ക​യാ​യ വി​ശ്വ​കൈ​ര​ളി​യു​ടെ ആ​റാ​മ​ത് എ​ഡി​ഷ​ൻ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര പ്ര​കാ​ശ​നം​ചെ​യ്തു. സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ പ്ര​ദീ​പ് ബാ​ബു, സു​മി അ​ര​വി​ന്ദ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന് സ​മ്മേ​ള​ന​ത്തി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ദു​ബാ​യി​ൽ നി​ന്നു​ള്ള നി​ഷ യു​സ​ഫ് അ​വ​താ​ര​ക ആ​യി​രു​ന്നു. ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് നാ​യ​ർ ന​ന്ദി അ​റി​യി​ച്ചു.

ജോ​ബി ആ​ന്‍റ​ണി

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം