• Logo

Allied Publications

Americas
ഫോ​മാ കു​ടും​ബ സം​ഗ​മ​വു​മാ​യി ജെ​യിം​സ് ഇ​ല്ലി​ക്ക​ലും ടീ​മും
Share
ടാ​ന്പാ/ ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്ക് കു​ടി​യേ​റി പാ​ർ​ത്തെ​ങ്കി​ലും, ന​മ്മു​ടെ സം​സ്കാ​രം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു പി​ടി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ. അ​ത് ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​വാ​നും ന​മ്മ​ൾ ശ്ര​മി​ക്കാ​റു​ണ്ട്. മ​ഹാ ഉ​പ​നി​ഷ​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ന്ധ​വ​സു​ധൈ​വ കു​ടും​ബ​കം​ന്ധ ലോ​കം ഒ​രു കു​ടും​ബ​മാ​ണ് എ​ന്ന സ​ങ്ക​ൽ​പ്പം ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ എ​ത്ര അ​ന്വ​ർ​ഥ​മാ​ണ്. നോ​ക്കൂ ഇ​ന്ന്, മ​ഹാ​മാ​രി​യെ നേ​രി​ടു​ന്പോ​ൾ ലോ​ക​മെ​ന്പാ​ടു​മു​ള്ള ന​മ്മ​ൾ ഒ​രു കു​ടും​ബ​മാ​ണ്. മ​ഹാ​മാ​രി​യി​ലു​ടെ, വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലു​ടെ, വെ​ടി​വെ​യ്പ്പി​ലു​ടെ, ഹൃ​ദ​യാ​ഘാ​ത​ങ്ങ​ളി​ലൂ​ടെ ന​മ്മെ വി​ട്ടു പോ​യ​വ​ർ ന​മ്മു​ടെ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. അ​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളെ വാ​ക്കു​ക​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും സ​ഹാ​യി​ക്കു​ക എ​ന്ന​ത് ന​മ്മു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ഈ ​കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ന് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത് ഫോ​മാ​യെ​ന്ന ന​മ്മു​ടെ സം​ഘ​ട​ന​യാ​ണ്. ഈ ​കു​ടും​ബ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു, നാ​ട്ടി​ലേ​തി​നൊ​പ്പം അ​മേ​രി​ക്ക​യി​ലും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​വാ​നു​ള്ള ക​ർ​മ്മ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് ഫോ​മാ 202224 കാ​ല​ഘ​ട്ട​ത്തി​ലെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ജെ​യിം​സ് ഇ​ല്ലി​ക്ക​ലും ടീ​മും വ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്.

2006ൽ ​ഹൂ​സ്റ്റ​ണി​ൽ ആ​രം​ഭി​ച്ച ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (ഫോ​മാ) എ​ന്ന സം​ഘ​ട​ന ഇ​ന്ന് ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വ് കൊ​ണ്ട് പേ​രും പെ​രു​മ​യും ആ​ർ​ജി​ച്ച സം​ഘ​ട​ന​യാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞു.

ഒ​രോ പു​തി​യ ഭ​ര​ണ​സ​മി​തി വ​രു​ന്പോ​ഴും, പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സം​ഘ​ട​ന​യ്ക്കു പു​തു ദി​ശ ന​ൽ​കാ​നും, കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്നു​ള്ള​താ​ണ്, ഫോ​മാ എ​ന്ന സം​ഘ​ട​ന​യു​ടെ വി​ജ​യ ര​ഹ​സ്യം.

ഈ ​കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലും, അ​മേ​രി​ക്ക​യി​ലും, നാ​ട്ടി​ലു​മാ​യി ഒ​ട്ട​ന​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫോ​മ​യ്ക്കു ചെ​യ്യു​വാ​നാ​യി എ​ന്നു​ള്ള​തും ചാ​രി​താ​ർ​ത്ഥ്യം ന​ൽ​കു​ന്ന​താ​ണ്.


ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി)

1984ൽ ​അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്ക് കു​ടി​യേ​റി​പ്പാ​ർ​ത്ത ജെ​യിം​സ് ഇ​ല്ലി​ക്ക​ലാ​ണ് ഫോ​മാ ഫാ​മി​ലി എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട്് 202224 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഫോ​മ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​ത്. 2006 മു​ത​ൽ ത​ന്നെ ഫോ​മാ എ​ന്ന ഈ ​സം​ഘ​ട​ന​യോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ, ഏ​റ്റെ​ടു​ത്ത കാ​ര്യ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന ട്രാ​ക്ക് റെ​ക്കോ​ർ​ഡോ​ടെ​യാ​ണ് മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​ത്.

ജി​മ്മി ജോ​ർ​ജ് ജോ​ർ​ജ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ലു​ക്കാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ്, വ​ടം​വ​ലി മ​ത്സ​രം, ബോ​ട്ട് റെ​യ്സ് എ​ന്നീ കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി ത​ന്‍റെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു മു​ൻ​പ​രി​ച​യ​മു​ള്ള ഒ​രു ടീ​മി​നെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫ്ളോ​റി​ഡ​യി​ലെ പ്ര​ശ​സ്ത​മാ​യ ഡി​സ്നി വേ​ൾ​ഡി​ൽ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പ​ല​യി​ട​ത്താ​യി ചി​ത​റി​പ്പാ​ർ​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, ഒ​രു മെ​ഗാ ലാ​ൻ​ഡ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്താ​നാ​ണ് അ​ദ്ദേ​ഹം ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ട്ടി​ലേ​തു പോ​ലെ ത​ന്നെ അ​മേ​രി​ക്ക​യി​ലു​മു​ള്ള, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കും കൂ​ടി കൈ​ത്താ​ങ്ങ് ആ​കു​ക എ​ന്ന​താ​ണ് ജെ​യിം​സ് ഇ​ല്ലി​ക്ക​ലി​ന്‍റെ ഉ​ദ്ദേ​ശം.

2022ൽ ​ഫോ​മാ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ല​ക്ഷ​നി​ൽ, ഒ​ത്തൊ​രു​മ​യു​ടെ​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ​യും ഒ​രു പ്ര​തി​നി​ധി​യാ​യി മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​രി​ക എ​ന്നു​ള്ള​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ൽ​പ​ര്യം.

സി​ജി​ൽ പാ​ല​യ്ക്ക​ലോ​ടി (വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി)

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ, ഫോ​മാ​യോ​ടൊ​പ്പം തു​ട​ക്കം മു​ത​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ച്ച്, സാ​ക്ര​മെ​ന്േ‍​റാ റീ​ജ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സി​ന്‍റെ (സ​ർ​ഗം) സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്, ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ത​ന്‍റെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സി​ജി​ൽ പാ​ല​യ്ക്ക​ലോ​ടി​യാ​ണ്. ഫോ​മാ 201820 കാ​ല​ഘ​ട്ട​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം, സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ന​ല്ല ഒ​രു വാ​ഗ്മി കൂ​ടെ​യാ​ണ്. കാ​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റി​ൽ ഓ​ഫി​സ​റാ​യ, കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ കൂ​ടി​യാ​ണ്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മൂ​ന്നു വ്യാ​ഴ​വ​ട്ട​ത്തി​ന്‍റെ അ​നു​ഭ​വ​ജ്ഞാ​ന​മു​ള്ള അ​ദ്ദേ​ഹം, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഫോ​മാ​യെ ജെ​യിം​സ് ഇ​ല്ലി​ക്ക​ലി​നോ​ട് ചേ​ർ​ന്ന് ന​യി​ക്കാ​ൻ അ​റി​വും പ്രാ​പ്തി​യും ഉ​ള്ള വ്യ​ക്തി​യാ​ണ്.

വി​നോ​ദ് കൊ​ണ്ടൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി)


കേ​ര​ള​ത്തി​ൽ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ത്തി​യ വി​നോ​ദ് കൊ​ണ്ടൂ​ർ ഡേ​വി​ഡ്, 2008ലാ​ണ് അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 2009 മു​ത​ൽ ഫി​സി​ക്ക​ൽ തെ​റാ​പ്പി​സ്റ്റാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന വി​നോ​ദ് കൊ​ണ്ടൂ​ർ, അ​തി​ൽ ത​ന്നെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും, ഡോ​ക്ട​റേ​റ്റും എ​ടു​ത്തി​ട്ടു​ണ്ട്. 2010ൽ ​ഫോ​മാ​യി​ലെ​ത്തി​യ​ത് മു​ത​ൽ സം​ഘ​ട​ന​യോ​ട് പ​റ്റി​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച യു​വ പ്ര​തി​നി​ധി​യാ​ണ് വി​നോ​ദ് കൊ​ണ്ടൂ​ർ.

2013 ഫോ​മാ യം​ഗ് പ്ര​ഫ​ഷ​ണ​ൽ സ​മ്മി​റ്റ് ന്യൂ​ജേ​ഴ്സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ, 201416 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മാ ദേ​ശീ​യ സ​മി​തി അം​ഗം, ഫോ​മാ ന്യൂ​സ് ടീം ​ചെ​യ​ർ​മാ​ൻ, യം​ഗ് പ്ര​ഫ​ഷ​ണ​ൽ സ​മ്മി​റ്റ് ഡി​ട്രോ​യി​റ്റ് ചെ​യ​ർ​മാ​ൻ, 201618 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മാ​യു​ടെ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഫോ​മാ ന്യൂ​സ് ടീം ​ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്ത മി​ക​വ് കാ​ട്ടി​യ​തി​ന് ശേ​ഷം, 201820ൽ ​ഫോ​മാ ചാ​രി​റ്റി ക​മ്മ​റ്റി​യി​ലും, ശേ​ഷം 202022ൽ ​ഫോ​മാ ഗ്രേ​റ്റ് ലേ​ക്ക്സ് റീ​ജ​ണ​ൽ ക​മ്മ​റ്റി​യി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ജോ​ഫ്രി​ൻ ജോ​സ് (ട്ര​ഷ​റാ​ർ സ്ഥാ​നാ​ർ​ഥി)

2002 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ൽ ബി​സി​ന​സ് ന​ട​ത്തി, ധ​ന​കാ​ര്യ​ത്തി​ൽ ദീ​ർ​ഘ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം ഉ​ള്ള ജോ​ഫ്രി​ൻ ജോ​സാ​ണ് ഫോ​മാ ഫാ​മി​ലി ടീ​മി​ൽ ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്ന​ത്. 201416 കാ​ല​ഘ​ട്ട​ത്തി​ൽ, ഫോ​മാ​യു​ടെ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി, ഒ​പ്പം മാ​തൃ സം​ഘ​ട​ന​യാ​യ യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​ഫ്രി​ൻ, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ൻ ക​മ്മ​റ്റി റോ​ക്ക്ലാ​ൻ​ഡ് പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ട്രൈ​സ്റ്റേ​റ്റ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെ​ക്ര​ട്ട​റി, ഇ​ന്ത്യാ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ത​ന്‍റെ സം​ഘ​ട​നാ പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മാ​ത്ത​മാ​റ്റി​ക്സി​ൽ ബി​രു​ദ​വും, കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ദ​ര ബി​രു​ദ​വും ജോ​ഫ്രി​ൻ നേ​ടി​യി​ട്ടു​ണ്ട്.

ബി​ജു ചാ​ക്കോ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി)

ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​നെ പ്ര​തി​നി​ധാ​നം ചെ​യ്തു കൊ​ണ്ടാ​ണ് ബി​ജു ചാ​ക്കോ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ആ​യി​ട്ട് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന അ​ദ്ദേ​ഹം, നി​ല​വി​ൽ ഫോ​മാ മെ​ട്രോ റീ​ജ​ണ്‍ സെ​ക്ര​ട്ട​റി​യും, ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ് പ​ദ്ധ​തി​യു​ടെ രൂ​പ ക​ർ​ത്താ​വും അ​മ​ര​ക്കാ​ര​നാ​യ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജു ചാ​ക്കോ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക ആ​ത്മീ​യ മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ്.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ന്‍റെ ക​മ്മി​റ്റി അം​ഗം, ജോ​യി​ൻ സെ​ക്ര​ട്ട​റി, മാ​ർ​ത്തോ​മാ സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലം മെ​ന്പ​ർ, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​സം​ബ്ലി മെ​ന്പ​ർ, ഇ​ട​വ​ക സെ​ക്ര​ട്ട​റി, ട്ര​സ്റ്റി, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി, ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്കോ എ​ന്ന സം​ഘ​ട​ന​യി​ലൂ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ 32 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വെ​ച്ചു ന​ൽ​കു​വാ​നും, നേ​പ്പാ​ളി​ലു​ണ്ടാ​യ ഭൂ​മി​കു​ലു​ക്ക​ത്തി​ൽ ആ ​ഗ്രാ​മ​ത്തി​ൽ ഒ​രു പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ൻ​റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നും ബി​ജു​വി​നെ നേ​തൃ​ത്വ​ത്തി​ൽ സാ​ധി​ച്ചു. ഫോ​മാ ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ് പ​ദ്ധ​തി​യി​ലൂ​ടെ ഈ ​കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​ട്ട​ന​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​വാ​ൻ സാ​ധി​ച്ചു. ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി അ​ദ്ദേ​ഹ​ത്തി​ൻ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫോ​മ​യ്ക്ക് എ​ന്നും ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും.

ബ​ബ്ലൂ ചാ​ക്കോ (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ സ്ഥാ​നാ​ർ​ഥി)

1995ൽ ​ഫി​സി​ക്ക​ൽ തെ​റാ​പ്പി​സ്റ്റാ​യി അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്ക് കു​ടി​യേ​റി​പ്പാ​ർ​ത്ത ബ​ബ്ലു ചാ​ക്കോ, പി​ന്നീ​ട് ഹെ​ൽ​ത്ത് കെ​യ​ർ ബി​സി​ന​സു​മാ​യി നാ​ഷ്വി​ല്ല്, ടെ​ന്ന​സി​യി​ലേ​ക്ക് കു​ടി​യേ​റി, പി​ന്നീ​ട് റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് മേ​ഖ​ല​യി​ലേ​ക്ക് ചേ​ക്കേ​റി. ബി​സി​ന​സി​ൽ ദീ​ർ​ഘ വ​ർ​ഷ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ച​യം, ഫോ​മാ​യു​ടെ ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ​ക്ക് അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​യി അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ന്നു.

201618 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മാ അ​ഡ്വൈ​സ​റി ക​മ്മ​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും, 202022ൽ ​അ​ഡ്വൈ​സ​റി ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യാ​യും ബ​ബ്ലു സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഹൈ ​സ്കി​ൽ​ഡ് ഇ​മി​ഗ്രേ​ഷ​ൻ വ​ഴി അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, ഫോ​മാ ലൈ​ഫ് പ​ദ്ധ​തി​യി​ലും അ​ദ്ദേ​ഹം ഭാ​ഗ​വാ​ക്കാ​യി​രു​ന്നു.

ഫോ​മാ റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്കും, കേ​ര​ളാ പ്ര​ള​യ​കാ​ലും, മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ട്രേ​റ്റ​റു​ക​ളും, പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളും വാ​ങ്ങി ന​ൽ​കു​ന്ന​തി​നേ​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലും അ​ദ്ദേ​ഹം മു​ൻ പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​