• Logo

Allied Publications

Americas
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന് തുടക്കം
Share
ഹൂസ്റ്റൺ: അമേരിക്കയിൽ പ്രവാസി സമൂഹത്തിന്‍റെ ഇടയിൽ ഹൈന്ദവ ദർശനങ്ങളുടെയും സനാതന ധർമ്മത്തിന്‍റേയും ആർഷ ഭാരത സംസ്കാരത്തിന്റെയും ആശയപ്രചാരണത്തിനും വൈവിദ്ധ്യമാർന്ന സേവന കർമ്മ പരിപാടികളുടെ ആവിഷ്ക്കരണത്തിനുമായി എന്നും നിലകൊള്ളുമെന്ന് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്‍റെ (മന്ത്ര) സ്ഥാപക നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിൽ പുതുതായി രൂപംകൊണ്ട 'മന്ത്ര'യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുയായിരുന്നു നേതാക്കൾ.

ജനുവരി 15 ന് ഞായറാഴ്ച വൈകുന്നേരം ഷുഗർലാൻഡ് ഹൂസ്റ്റൺ മാരിയറ്റ് ഹോട്ടലിൽ "മന്ത്ര'യുടെ ഔപചാരിക ഉത്ഘാടനത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ സംഘടനയുടെ സ്ഥാപക നേതാവും ട്രസ്റ്റി ബോർഡ് ചെയറുമായ ശശിധരൻ നായർ (ഹൂസ്റ്റൺ) പ്രസിഡന്‍റ് ഹരി ശിവരാമൻ (ഹൂസ്റ്റൺ), പ്രസിഡന്‍റ് ഇലെക്ട് ജയചന്ദ്രൻ (ഷിക്കാഗോ), സെക്രട്ടറി അജിത് നായർ (ഹൂസ്റ്റൺ), ട്രഷറർ രാജു പിള്ള (ഡാളസ്) എന്നിവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.

"മന്ത്ര'യുടെ ഔപചാരിക ഉത്ഘാടന ചടങ്ങ് നടത്തി. വൈകുന്നരം ആറിനു ചടങ്ങുകൾ ആരംഭിച്ചു. ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം മേൽശാന്തി സൂരജ് മങ്ങത്തായ തിരുമേനി നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി "സൂമിൽ' കൂടി ആശംസകൾ അറിയിച്ചു.

തുടർന്ന് 11 വരെ നടന്ന പരിപാടികൾ വർണാഭമായിരുന്നു.കലാശ്രീ ഡോ. സുനന്ദ നായരുടെ സ്പെഷ്യൽ ഡാൻസ് പെർഫോമൻസ്,, ലക്ഷി പീറ്ററും സംഘവും ജുഗൽ ബന്ദി പെർഫോമൻസ്, ഷൈജ ആൻഡ് ടീം അവതരിപ്പിച്ച നൃത്തം, വിദു, അഖില തുടങ്ങിയവർ അവതരിപ്പിച്ച ലൈവ് മ്യൂസിക്ക് പെർഫോർമൻസുകൾ തുടങ്ങിയവ കലാപരിപാടികൾക്കു മാറ്റ് കൂട്ടി.രഞ്ജിത്ത് നായർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. സുനിൽ മേനോൻ പരിപാടികളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു.

2023 ജൂലൈ 1 മുതൽ 4 വരെ ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ഹൂസ്റ്റണിൽ വച്ച് നടത്തും. കൺവെൻഷൻ ചെയറായി സുനിൽ മേനോനെയും (ഹൂസ്റ്റൺ) മറ്റ് കൺവെൻഷൻ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

അമേരിക്കയിലെ വിവിധ നഗരങ്ങളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി 501 (c) സ്റ്റാറ്റസുള്ള സംഘടന നിലവിൽ വന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. "മന്ത്ര'യ്ക്കു 7 പേരുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും 30 പേരുള്ള ഒരു നാഷണൽ കമ്മിറ്റിയും 15 പേരുള്ള ഒരു ട്രസ്റ്റി ബോർഡും ഉണ്ടായിരിക്കും. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാൻ ഒരു "ഹെല്പ് ലൈൻ " (helpline) രൂപകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതി നിധീകരിച്ചു ജോർജ് തെക്കേമല (ഏഷ്യാനെറ്റ്) മോട്ടി മാത്യൂ (കൈരളി ടിവി), ജീമോൻ റാന്നി (ഫ്രീലാൻസ് റിപ്പോർട്ടർ) എന്നിവർ പങ്കെടുത്തു .

റെനി കവലയിൽ (ഗ്ലോബൽ ഇന്ത്യൻ ന്യൂസ്) അനഘ വാര്യർ (ജനം ടിവി അമേരിക്ക), സുബിൻ ബാലകൃഷ്ണൻ (ജനം ടിവി , ഹൂസ്റ്റൺ) കൃഷ്‌ണജ കുറുപ്പ് ( ജനം ടീവി , ഹൂസ്റ്റൺ) രഞ്ജിത്ത് നായർ (ധർമഭൂമി ഓൺലൈൻ ), പ്രകാശ് വിശ്വംഭരൻ (ഏഷ്യാനെറ്റ്) തുടങ്ങിയവരും പങ്കെടുത്തു.

ജീമോൻ റാന്നി

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍.
ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29), ക
ഡാളസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹൈസ്‌കൂള്‍ കോച്ച് ഉള്‍പ്പടെ നാല് പേര്‍ മരിച്ചു.
ഡാളസ് : മെയ് 22 അര്‍ദ്ധരാത്രി ഡാളസ് ഇന്‍റര്‍സ്റ്റേറ്റ് 45 ല്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്
തയ് വാന്‍ അധിനിവേശത്തിനു ചൈന ശ്രമിച്ചാല്‍ സൈനീകമായി നേരിടുമെന്ന് ബൈഡന്‍.
വാഷിംഗ്ടണ്‍ ഡി.സി.: തയ് വാനെ ആക്രമിക്കാൻ ചൈന ശ്രമിച്ചാല്‍ അതിനെ അമേരിക്ക സൈനീകമായി നേരിടുമെന്ന് പ്രസിഡന്‍റ് ബൈഡന്‍.
ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് ഇടവക ഓർമ്മപ്പെരുന്നാൾ അനുഗ്രഹസാന്ദ്രമായി.
ഡാളസ് : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വ
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം: പ്രമുഖ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നു.
ഹുസ്റ്റൻ: മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തകസമിതി പ്രവർത്തനോദ്ഘാടനം കേരള നിയമസഭ സ്