• Logo

Allied Publications

Middle East & Gulf
സാ​ഹ​സി​ക സ​വാ​രി ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ബു​ദാ​ബി​യി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി
Share
അ​ബു​ദാ​ബി : ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ക്തൂം പ്ര​ഖ്യാ​പി​ച്ച ഫി​റ്റ്നെ​സ്‌​സ് ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി യു​എ​ഇ​യി​ലെ മു​ഴു​വ​ൻ എ​മി​റേ​റ്റു​ക​ളും സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ൻ​റ​ർ ഭാ​ര​വാ​ഹി​ക​ൾ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. തൃ​ശൂ​ർ നാ​ട്ടി​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബൂ​ഷ​മീ​റും കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി ഇ​ർ​ഫാ​ൻ മു​ഹ​മ്മ​ദു​മാ​ണ് പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലും 180 കി​ലോ​മീ​റ്റ​ർ താ​ണ്ടി ഷാ​ർ​ജ​യി​ൽ നി​ന്ന് അ​ബൂ​ദാ​ബി​യി​ൽ എ​ത്തി​യ​ത്.

യു​എ​ഇ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ഒ​ന്നും അ​സാ​ധ്യ​മ​ല്ല എ​ന്ന സ​ന്ദേ​ശ​വും ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ക്തൂ​മി​ൻ​റെ ഫി​റ്റ്ന​സ് ചാ​ല​ഞ്ചു​മാ​ണ് ഈ ​ദൗ​ത്യ​ത്തി​ന് പ്രേ​ര​ണ​യാ​യ​തെ​ന്ന് സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.​വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള ഈ ​മ​ന​സ്ഥി​തി​യും ക​ഠി​നാ​ധ്വാ​ന​വും മാ​തൃ​കാ​യോ​ഗ്യ​മാ​ണെ​ന്നും മു​ഹ​മ്മ​ദ് അ​ബൂ​ഷ​മീ​റും, ഇ​ർ​ഫാ​ൻ മു​ഹ​മ്മ​ദും ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് അ​ഭി​മാ​ന​മാ​ണെ​ന്നും അ​നു​മോ​ദ​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലാം ടി ​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ബി​സി അ​ബൂ​ബ​ക്ക​ർ, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി സാ​ബി​ർ മാ​ട്ടൂ​ൽ, അ​ഹ്മ​ദ് കു​ട്ടി, സ​ലീം നാ​ട്ടി​ക, ശി​ഹാ​ബ് ക​പ്പാ​ര​ത്, സു​ബൈ​ർ കാ​ഞ്ഞ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി