• Logo

Allied Publications

Americas
ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ശ​ക്തി​പ്പെ​ടു​മെ​ന്ന് യു​എ​സ് സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം ഇ​തു​വ​രെ അ​തി​ന്‍റെ മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും, അ​ടു​ത്ത ചി​ല ആ​ഴ്ച​ക​ളി​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം തീ​വ്ര​മാ​യി​രി​ക്കു​മെ​ന്നും യു​എ​സ് സ​ർ​ജ​ൻ ജ​ന​റ​ൽ ഡോ. ​വി​വേ​ക് മൂ​ർ​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി. ജ​നു​വ​രി 16 ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു വി​വേ​ക് മൂ​ർ​ത്തി പ​ര​സ്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ൽ പ്ര​തി​ദി​നം 800000 കേ​സു​ക​ൾ പു​തി​യ​താ​യി ഉ​ണ്ടാ​യി കൊ​ണ്ടി​രി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് ന്യൂ​യോ​ർ​ക്ക് തു​ട​ങ്ങി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം നേ​ര​ത്തെ തു​ട​ങ്ങി​യെ​ന്നും, അ​ത് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു.

പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ശൈ​ത്യം പി​ടി​മു​റു​ക്കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ ഉ​ൾ​കൊ​ള്ളു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ല ആ​ശു​പ​ത്രി​ക​ളി​ലും പ​രി​മ​ത​മാ​ണ്. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ൻ വ​ള​രെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണെ​ന്നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും അ​തി​ജീ​വി​ക്കു​ന്ന​തി​നും വാ​ക്സി​ൻ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ. ​മൂ​ർ​ത്തി നി​ർ​ദേ​ശി​ച്ചു.

പ്രൈ​വ​ന്‍റ് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തോ, ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നോ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ൽ നി​ന്നും ബൈ​ഡ​ൻ ഭ​ര​ണ​ക്കൂ​ട​ത്തെ ത​ട​ഞ്ഞു കൊ​ണ്ട് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​പ്പി​ച്ച ഉ​ത്ത​ര​വ് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും മൂ​ർ​ത്തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ത്ത​വ​ർ​ക്കും കോ​വി​ഡ് വീ​ണ്ടു വ​രാ​മെ​ങ്കി​ലും കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കി​ല്ലെ​ന്നും ഡോ. ​മൂ​ർ​ത്തി പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)