• Logo

Allied Publications

Delhi
ജില്ലയുടെ ജന്മദിനാഘോഷങ്ങളുമായി പാലക്കാടൻ കൂട്ടായ്മ
Share
ന്യൂഡൽഹി: പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയുടെ 66ാമത് ജ·ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സൂം ആപ്ലിക്കേഷനിലൂടെയാണ് പരിപാടികൾ അരങ്ങേറിയത്. ജനുവരി 15 ശനിയാഴ്ച വൈകുന്നേരം ഏഴിനാണ് പരിപാടികൾ ആരംഭിച്ചത്.

പാലക്കാടൻ കൂട്ടായ്മ പ്രസിഡന്‍റ് ഇ. ശശിധരന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ആർമഡ് ഫോഴ്സ് ട്രിബുണൽ ചെയർമാനുമായ ജസ്റ്റിസ് രാജേന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്തു. എയ്മ നാഷണൽ ചെയർമാൻ ബാബു പണിക്കർ, പിന്നണി ഗായിക ചിത്രാ അരുണ്‍ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.

കൂട്ടായ്മയുടെ രക്ഷാധികാരികളായ വികെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, കെ രഘുനാഥ്, സിഎ നായർ, സെക്രട്ടറി ജയകുമാർ സി, ട്രഷറർ എ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീലക്ഷ്മിയായിരുന്നു അവതാരക.

തുടർന്നു നടന്ന കലാപരിപാടികളിൽ റിതു രാജൻ, അനന്യ നാരായണൻ കുട്ടി, തുഷാര കല്യാണി, രോഹിണി സതീഷ്, ശ്രീദേവി രാമനാഥൻ, രീതിക നായർ, അനുഗ്രഹ അനന്തൻ, ശ്രീനന്ദൻ എസ് നായർ, നിയ അജിത്, പുണ്യ എസ് നായർ, സുചിത്ര ചന്ദ്രൻ, റിതിമ നായർ, അനാമിക എന്നിവരുടെ നൃത്തങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓടക്കുഴൽ വാദനത്തിൽ പരിചിതയായ മിനി മനോജ്, അഖിൽ ആർ നായർ, ഷീജ ജോജോ, മീര രവീന്ദ്രൻ, വരദ മാധവൻ, വരുണ്‍ കൃഷ്ണ മുക്ത, മിഹിക മേനോൻ എന്നിവരുടെ ഗാനാലാപനങ്ങളും ആഘോഷ പരിപാടികൾക്ക് ചാരുത പകർന്നു.

പി.എൻ. ഷാജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.