• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ് അബ്ബാസിയ, ഫഹഹീൽ മേഖലകൾക്ക് പുതിയ ഭാരവാഹികൾ
Share
കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബ്ബാസിയ മേഖല സമ്മേളനം പുതുക്കുടി രാജീവൻ നഗറിൽ സ്വാഗത ഗാനത്തോടെ തുടക്കം കുറിച്ചു. കല കുവൈറ്റ് മുൻ പ്രസിഡണ്ട് ആർ. നാഗനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന കേന്ദ്രസമീപനത്തെക്കുറിച്ചും, കേന്ദ്രസർക്കാർ തുടർന്ന് വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ, ബാങ്കിംഗ് മേഖലയുടെ സ്വകാര്യവൽക്കരണം എന്നിവ മൂലം സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

പ്രവാസികൾ തിരിച്ചു പോക്കിൻ്റെ ആദ്യഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കിഫ്ബിയെ തകർക്കാനുള്ള കേന്ദ്രനയം തിരുത്തണമെന്നും, വർഗീയതയിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ നയത്തെ അനുകൂലിക്കുന്ന കേന്ദ്രഭരണത്തിനെതിരെ അണിചേരാനും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഓൺലൈൻ ആയി നടന്ന സമ്മേളനത്തിൽ മേഖലയിലെ 22 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 123 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് എം എടാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. സജി തോമസ് മാത്യു, ഷംല ബിജു, പവിത്രൻ.കെ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ശൈമേഷ് കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.

മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി തോമസ് വർഗീസിനെയും, മേഖലാ സെക്രട്ടറിയായി ഹരിരാജിനെയും തിരഞ്ഞെടുത്തു. ജനുവരി 28ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 60 പേരെ സമ്മേളനം തിരഞ്ഞെടുത്തു. സുരേഷ് കുമാർ, ഷിനി റോബർട്ട് എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടേയും, രാജീവ് ചുണ്ടമ്പറ്റ, തോമസ് വർഗീസ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു.

കല കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി ആസഫ് അലി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജ്നാസ് മുഹമ്മദ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സണ്ണി ഷൈജേഷ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേഖലാ പ്രസിഡണ്ട് തോമസ് വർഗീസ് നന്ദി രേഖപ്പെടുത്തി.

കല കുവൈറ്റ്‌ ഫഹഹീൽ മേഖല സമ്മേളനം പി.ബി. സന്ദീപ് നഗറിൽ (കല മംഗഫ് സെന്റർ) കല കുവൈറ്റ്‌ മുന്‍ഭാരവാഹി ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കടുത്ത കോര്‍പ്പറേറ്റ് വത്കരണത്തിനെതിരെയും വര്‍ഗീയ ധ്രുവീകരണത്തിനെതിരെയും ജാഗരൂകരായിരിക്കണമെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കേണ്ടതിന്‍റെ ആവശ്യകതയേയും ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ സഖാക്കൾ ആലപിച്ച സ്വാഗത ഗാനത്തോടെയാണ്‌ സമ്മേളനം ആരംഭിച്ചത്.

ശ്രീനാരായണ ഗുരുവിനെ അപമാനിച്ച കേന്ദ്ര സർക്കാർ സമീപനം തിരുത്തണമെന്നും, കേരളത്തിന്റെ സമാധാനന്തരീഷം തകർക്കാനുള്ള ബിജെപി കോൺഗ്രസ്‌ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, പ്രവാസി പുനരധിവാസ പദ്ധതികളുകളുടെ നടപടി ക്രമങ്ങള്‍ വേഗത്തിൽ ആക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫഹഹീൽ മേഖലയിലെ 25 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 90 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

സുഗതകുമാർ, പ്രശാന്തി ബിജോയ്, ജ്യോതിഷ് പി ജി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി രജീഷ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് സെക്രട്ടറി സി കെ നൗഷാദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം ഫഹഹീൽ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15അംഗ മേഖലാ എക്സിക്ക്യുട്ടീവിനെ സമ്മേളനം തെരെഞ്ഞെടുത്തു.

ഫാഫാഹീൽ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി പ്രസീത് കരുണാകരനെയും മേഖല സെക്രട്ടറിയായി സജീവ് മാന്താനത്തിനെയും തിരഞ്ഞെടുത്തു. ജനുവരി 28 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 50 പേരെ സമ്മേളനം തെരഞ്ഞെടുത്തു.

അരവിന്ദ് കൃഷ്ണൻ കുട്ടി, കവിത അനൂപ് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും,ഷാജു ഹനീഫ്, അജിത് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ട്രഷർ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ.രംഗൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ നോബി ആന്റണി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഫഹഹീൽ മേഖലയുടെ പുതിയ സെക്രട്ടറി സജീവ് മാന്താനം നന്ദി രേഖപ്പെടുത്തി.

സലിം കോട്ടയിൽ

ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്
ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ബ​ഹ​റി​ൻ നാ​ഷ​ണ​ല്‍ കാ​രി​യ​റാ​യ ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും ക​സ്റ്റ​മേ​ഴ്സി​നു​മാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അജ്പക് യാത്രയയപ്പു നൽകി.
കു​വൈ​റ്റ്: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പ​ക് ) എ​ക്
അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത