• Logo

Allied Publications

Middle East & Gulf
ശ്രദ്ധേയമായി "ഞാൻ കണ്ട മാലാഖ' റിയാലിറ്റി ഷോ
Share
കുവൈറ്റ്: കഷ്ടതകളും പ്രയാസ്സങ്ങളും കൊണ്ട് വലയുന്നവരുടെ ജീവിതത്തിൽ മാലാഖമാരെപ്പോലെ കടന്നുവന്ന് നന്മ ചെയ്യുകയും ഒരു പ്രതിഫലത്തിനും കാത്ത് നിൽക്കാതെ ആൾക്കൂട്ടത്തിൽ നടന്നു മറയുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരെ പരിചയപ്പെടുത്തുന്ന "ഞാൻ കണ്ട മാലാഖ' (the Angel I Met) റിയാലിറ്റി ഷോ ശ്രദ്ധേയമാകുന്നു.

മറ്റുള്ളവർക്ക് നന്മ ചെയ്യുവാനുള്ള പ്രചോദനമായി ഏതാനും മാതൃകകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്എംസിഎ കുവൈറ്റിന്‍റെ സോഷ്യൽ വെൽഫെയർ കമ്മിറ്റി ഈ റിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നത്. സാധാരണ റിയാലിറ്റി ഷോകൾപോലെ ഇതൊരു മത്സരമല്ല എന്നതും എടുത്ത് പറയേണ്ടതാണ്. യഥാർത്ഥ ജീവിത സംഭവങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ബാബുജി ബത്തേരിയാണ് മുഖ്യ പാനൽ അംഗം. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ, എസ്എംസിഎ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, സോഷ്യൽ കൺവീനർ സന്തോഷ് ചക്യത് എന്നിവരും പങ്കെടുക്കുന്നു.

സംഭവത്തിന്റെ ഗൗരവം ചോർന്നു പോകാതെയും അസത്യത്തിന്റെയോ ഭാവനയുടെയോ കൈ കടത്തലുകൾ കൊണ്ട് നാടക വത്കരിക്കാതെയും നന്മയുടെ പൊൻവെട്ടം തെളിയിക്കുവാൻ റിയാലിറ്റി ഷോക്ക് സാധിച്ചിട്ടുണ്ട് . ദി റിയൽ റിയാലിറ്റി ഷോ എന്ന ടാഗ് ലൈനിനു ചേർന്ന അവതരണ ശൈലി പുലർത്തിയിട്ടുണ്ട്.

എസ്എംസിഎയുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും 2021 ഡിസംബർ രണ്ടാം വാരം മുതൽ ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ റിയാലിറ്റി ഷോയുടെ എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തുവരുന്നു. ഇത് വരെ പ്രേക്ഷേപണം ചെയ്ത മൂന്നു എപ്പിസോഡുകൾക്കും നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. അവസാന എപ്പിസോഡിൽ അതുവരെ കണ്ടെത്തിയ എല്ലാ മാലാഖമാരെയും വേദിയിൽ എത്തിച്ചു ആദരിക്കുന്ന രീതിയിലാണ് റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നത്. എസ്എംസിഎയുടെ ട്രഷറർ സാലു പീറ്റർ ചിറയത് ഫൈനൽ എപ്പിസോഡിനു നേതൃത്വം നൽകും. റിയാലിറ്റി ഷോയുടെ ഇതുവരെയുള്ള എപ്പിസോഡുകൾ കാണുവാൻ:

YouTube links
Episode 1 https://youtu.be/1XxHN4nRizk
Episode 2 https://youtu.be/ewwTRj8SKg
Episode 3 https://youtu.be/d1VSGHz7iUE

Facebook Links
Episode 1 https://fb.watch/aykN6SqtEN/
Episode 2 https://fb.watch/aykQ2_giXi/
Episode 3 https://fb.watch/aykSaFSJoG/

സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.