• Logo

Allied Publications

Americas
അവശ കലാകാരന്മാർക്ക് ഫൊക്കാനയുടെ സഹായഹസ്തം
Share
ഫ്ലോറിഡ: കോവിഡ് പ്രതിസന്ധിയിൽ തീർത്തും ദുരിതത്തിലായ കേരളത്തിലെ അവശ കലാകാരന്മാർക്ക് സഹായ ഹസ്തവുമായി ഫൊക്കാന എത്തുന്നു. ആദ്യ പടിയായി സാന്ത്വന സ്നേഹ വർഷം എന്ന നിലയിലുള്ള ആദ്യ ഗഡു ഫൊക്കാന പ്രസിഡന്‍റ് ജേക്കബ് പടവത്തിൽ (രാജൻ) സീമ ജി നായർ നേതൃത്വം നൽകുന്ന സംഘടനക്ക് കൈമാറി. ഫൊക്കാന ഒരുക്കിയ ക്രിസ്മസ് ന്യൂ ഈയർ പരിപാടിയിൽ വച്ചായിരുന്നു ആദ്യ ഗഡു വിതരണം നടത്തപ്പെട്ടത്.

ബുദ്ധിമുട്ടനുഭവിക്കുന്നർക്കു എന്നും ഒരു പച്ച തുരുത്തു പോലെ അഭയം നൽകിയിട്ടുള്ള ഫൊക്കാനയുടെ ഈ വർഷത്തെ ആദ്യ ചാരിറ്റി സംരംഭമാണിത്.

ഉടൻ തന്നെ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു ഫൊക്കാന പദ്ധതിയിട്ടു വരുന്നതായും ചെയ്യുന്ന പ്രവർത്തികൾ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ലെന്നും ജേക്കബ് പടവത്തിൽ പ്രസ്‌താവിച്ചു.

കർമം ആണ് വാക്കുകളേക്കാൾ പ്രധാനം എന്ന് സെക്രട്ടറി വറുഗീസ് പാലമലയിലും മനുഷ്യരുടെ പ്രതിസന്ധിയിൽ അവരൊപ്പൊന്ന കൈ കോർത്തു നീങ്ങാൻ ഫൊക്കാന പ്രതിജ്‌ജാ ബദ്ധ മാണെന്ന് ട്രെഷറർ എബ്രഹാം കളത്തിലും പറയുകയുണ്ടായി.

എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സുജ ജോസ്, വൈസ് പ്രസിഡ൯റ്റു എബ്രഹാം വർഗീസ്, ട്രുസ്ടീ ബോർഡ് ചെയർമാൻ വിനോദ് കെ ആർ കെ, ഫൗഡേഷൻ ചെയർമാൻ ജോർജ്‌ ഓലിക്കൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, വുമൺസ് ഫോറം ചെയർ പേഴ്സൺ ഷീല ചെറു, ജൂലി ജേക്കബ്, അലക്സ് പൊടിമണ്ണിൽ, ബാല വിനോദ്, പ്രോഗ്രാം കമ്മറ്റി ചെയർ പേഴ്സൺ സ്വരൂപ അനിൽ, ആർ വി പി മാരായ ജോർജി വ൪ഗീസ്, ബൈജു എബ്രഹാം, തോമസ് ജോർജ്, റെജി വ൪ഗീസ്, ബേബി മാത്യു എന്നിവർ ഫൊക്കാനയുടെ തുടർന്നുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുകയുണ്ടായി.

സുമോദ് തോമസ് നെല്ലിക്കാല

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.