• Logo

Allied Publications

Americas
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിനു പുതിയ നേതൃത്വം
Share
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ശിവൻ മുഹമ്മ (പ്രസിഡന്‍റ്), ജോയിച്ചൻ പുതുക്കുളം (വൈസ് പ്രസിഡന്‍റ് ), പ്രസന്നൻ പിള്ള (സെക്രട്ടറി), വർഗീസ് പാലമലയിൽ (ജോയിന്‍റ് സെക്രട്ടറി), അനിൽ മറ്റത്തിക്കുന്നേൽ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

അനിലാൽ ശ്രീനിവാസൻ, ചാക്കോ മറ്റത്തിൽപറമ്പിൽ, അല്ലൻ ജോർജ്, സാജു കണ്ണമ്പള്ളി, റോയ് മുളക്കുന്നം, ഡോ. സിമി ജെസ്റ്റോ, ജോർജ് ജോസഫ്, റോസ് വടകര, ഷാനാ മോഹൻ, റോമിയോ കാട്ടൂക്കാരൻ, സരിതാ മേനോൻ എന്നിവർ ബോർഡ് മെംബർമാരായി പ്രവർത്തിക്കും.

മുൻ പ്രസിഡന്‍റ് ബിജു സഖറിയാ (ഫ്‌ളവേഴ്‌സ് ടിവി) യുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് യോഗത്തില്് വച്ചാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റും മുൻ നാഷണൽ പ്രസിഡന്റുമായ ബിജു കിഴക്കേക്കുറ്റിനെയും നാഷണൽ വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബിജു സഖറിയായെയും യോഗം അഭിനന്ദിച്ചു.

മികച്ച രീതിയിൽ നടത്തപ്പെട്ട മീഡിയ കോൺഫറൻസിന് ശക്തമായ പിന്തുണ നൽകിയ ബിജു സഖറിയായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയും, എല്ലാ അംഗങ്ങളെയും ബിജു കിഴക്കേക്കുറ്റ് അഭിനന്ദിക്കുകയും നന്ദിപറയുകയും ചെയ്തു.

പ്രസ് ക്ലബിന്‍റെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് എന്ന നിലക്ക് ചുമതല ഏറ്റെടുത്ത ശിവൻ മുഹമ്മ, യോഗത്തിൽ പങ്കെടുക്കുകയും മികച്ച ഒരു ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്ത ചാപ്റ്റർ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും ഭരമേല്പിച്ച ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റുവാനും ഇന്ത്യാ പ്രസ്ക്ലബിന്‍റെ മാതൃകാപരമായ പ്രവർത്തനങ്ങൾ നാഷണൽ കമ്മറ്റിയോട് ചേർന്നു നിന്നുകൊണ്ട് തുടരുവാനും ശ്രമിക്കുമെന്നും അറിയിച്ചു.

പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മ കൈരളി ടിവി യുഎസ്എ യുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡന്‍റ്, അഡ്വൈസറി ബോർഡ് ചെയർമാൻ, നാഷണൽ സെക്രട്ടറി , ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് തുടങ്ങി വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചുകൊണ്ട് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നിട്ടുണ്ട്.

സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പ്രസന്നൻ പിള്ള കൈരളി ടിവി യുഎസ്എ യുടെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ ഭരണ സമിതിയിലും സെക്രട്ടറിയായി പ്രവർത്തിക്കുകയും ഷിക്കാഗോ യിൽ നടന്ന ഇന്ത്യാ പ്രസ്‌ക്ലബിന്‍റെ അന്താരാഷ്‌ട്ര മീഡിയ കോൺഫറൻസിന്‍റെ രജിഷ്ട്രേഷൻ കമ്മിറ്റിക്ക് ശ്ലാഘനീയമാം വിധത്തിൽ നേതൃത്വം നൽകുകയും ചെയ്തിരുന്നു.

ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട അനിൽ മറ്റത്തിക്കുന്നേൽ, ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്നു. കെവി ടിവി യുടെ സഹ സ്ഥാപകരിൽ ഒരാളും എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററും ആയി പ്രവർത്തിച്ചുകൊണ്ട് മാധ്യമ രംഗത്തേക്ക് എത്തിയ അദ്ദേഹത്തിന് കഴിഞ്ഞ വർഷം നടന്ന അന്താരാഷ്‌ട്ര മീഡിയാകോൺഫറൻസിൽ മികച്ച ഓൾറൗണ്ടർ മാധ്യമ പ്രവർത്തകനുള്ള മീഡിയ എക്‌സലൻസ് അവാർഡ് സമ്മാനിച്ചിരുന്നു.

വൈസ്പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോയിച്ചൻ പുതുക്കുളം, അമേരിക്കയിലെ മുതർന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാളാണ്. ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി കഴിഞ്ഞ രണ്ടു ദശകങ്ങളായി പ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന്‍റെ വാർത്തകൾ എല്ലാ മുഖ്യധാരാ മലയാള മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്നു. ഷിക്കാഗോയിലെ എന്നു മാത്രമല്ല നോർത്ത് അമേരിക്കയിലെ സാമൂഹിക സാംസ്ക്കാരിക സംഘടനാ രംഗങ്ങളിൽ സുപരിചിതനാണ് അദ്ദേഹം.

ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് വർഗീസ് പാലമലയിലാണ്. ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സുപരിചിതനായ അദ്ദേഹം 2006 മുതൽ മാസപ്പുലരി എന്ന മാസികയുടെ മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിൽ പ്രവർത്തിച്ചുവരുന്നു.

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക