• Logo

Allied Publications

Europe
ബ്ളൂ കാര്‍ഡ് അപേക്ഷകര്‍ക്കുള്ള ശമ്പള മാനദണ്ഡത്തിലെ മാറ്റം പ്രാബല്യത്തില്‍
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ ബ്ളൂ കാര്‍ഡ് അപേക്ഷകർക്കുള്ള ശമ്പള പരിധിയില്‍ കുറവു വരുത്തിയ തീരുമാനം പ്രാബല്യത്തില്‍ വന്നു.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള, ഉയര്‍ന്ന ഉദ്യോഗാർഥികളെ യൂണിയനിലേക്ക് കൂടുതലായി ആകര്‍ഷിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പല മേഖലകളിലും കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉടനീളം സഞ്ചരിക്കുന്നതിനും ജോലി ചെയ്ത് ജീവിക്കുന്നതിനും കുടുംബാംഗങ്ങളെ കൂടെ കൂട്ടുന്നതിനും പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം കൂടുതല്‍ വിപുലമാക്കുന്നതാണ് ബ്ളൂ കാര്‍ഡ്.

പുതിയ മാനദണ്ഡം അനുസരിച്ച് പ്രതിവര്‍ഷം നികുതി അടയ്ക്കുന്നതിനു മുന്‍പ് 56,400 യൂറോയാണ് ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാന്‍ ആവശ്യമുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 56,800 ആയിരുന്നു.

ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റിൽ വരുന്ന വിഭാഗത്തില്‍ ഇത് 43,992 യൂറോ മാത്രമാണ്. ഇത് മുന്‍പ് 44,304 ആയിരുന്നു.

ജര്‍മനിയില്‍ ധാരാളം ഒഴിവുകളുള്ള മേഖലകളിൽ, കുറഞ്ഞ മിനിമം ശമ്പള പരിധി 2022 മുതല്‍ 43,992 യൂറോയാണ്. ഇത് ബാധകുന്നത് ഡോക്ടര്‍മാര്‍, എൻജിനിയർമാർ, ശാസ്ത്രജ്ഞര്‍, ഗണിതശാസ്ത്രജ്ഞര്‍, ഐടി വിദഗ്ധര്‍ എന്നിവര്‍ക്കും ഇത് ബാധകമാണ്. ദുരുപയോഗം ഒഴിവാക്കുന്നതിന്, ജോലി സമയം, ശമ്പളം തുടങ്ങിയ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി ഒരു താരതമ്യ പരിശോധന നടത്തുന്നുണ്ട്.

ഇയു ബ്ളൂ കാര്‍ഡ് കുടിയേറ്റക്കാരനും അവരുടെ കുടുംബത്തിനും നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. താമസിക്കാനുള്ള ആദ്യകാല സ്ഥിരാവകാശം സാധ്യതയുള്ള അപേക്ഷകര്‍ക്ക് ദീര്‍ഘകാലത്തേക്ക് ജര്‍മനിയില്‍ അവരുടെ ഭാവി ആസൂത്രണം ചെയ്യാനുള്ള അവസരം നല്‍കുന്നുണ്ട്. വെറും 33 മാസത്തെ താമസത്തിനു ശേഷം ഒരു പരിധിയില്ലാത്ത സെറ്റില്‍മെന്‍റ് പെര്‍മിറ്റ് ലഭിക്കും. ബി1 ലെവലില്‍ ജര്‍മന്‍ ഭാഷാ വൈദഗ്ധ്യം തെളിയിക്കാന്‍ കഴിയുമെങ്കില്‍, 21 മാസത്തിനുശേഷം പോലും സെറ്റില്‍മെന്റ് പെര്‍മിറ്റ് ലഭിക്കും.

ജര്‍മനിയില്‍, ഇയു ബ്ളൂ കാര്‍ഡ് ഇമിഗ്രേഷന്‍ അധികാരികള്‍ മാത്രമാണ് നല്‍കുന്നത്. വീസ ആവശ്യമുള്ള മൂന്നാം രാജ്യങ്ങള്‍ക്ക് ഇയു ബ്ളൂ കാര്‍ഡിന് അവകാശമുള്ള സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്തമുള്ള ജോലിയില്‍ പ്രവേശിക്കുന്നതിന് ദേശീയ വീസ നല്‍കുകയും പ്രവേശനത്തിനുശേഷം, യോഗ്യതയുള്ള ഇമിഗ്രേഷന്‍ അധികാരികള്‍ വീസക്കു പകരം ഒരു ഇയു ബ്ളൂ കാര്‍ഡ് നല്‍കുകയും ചെയ്യും.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം