• Logo

Allied Publications

Americas
ഹൂസ്റ്റണിൽ വിദ്യാർഥിനി അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചു
Share
ഹൂസ്റ്റ‌ൺ: സൗത്ത് വെസ്റ്റ് ഹൂസ്റ്റ‌ണിൽ വിദ്യാർഥിനിയെ വെടിയേറ്റ മരിച്ച നിലയിൽ ക‌ണ്ടെത്തി. ഡയണ്ട് അൽവാറസ് എന്ന പതിനഞ്ചുകാരിയാണ് അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചത്.

ജനുവരി 11 നായിരുന്നു സംഭവം. രാത്രി വളർത്തു നായ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു യുവതി. കുറച്ചുസമയത്തിനുശേഷം ഡയമണ്ട് ഇല്ലാതെ വളർത്തുനായ് തനിയെ തിരിച്ചെത്തിയപ്പോൾ എന്തോ പന്തികേടു തോന്നിയ വീട്ടുകാരാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഒടുവിൽ കമ്യൂണിറ്റി പാർക്കിനു സമീപം റോഡ് സൈഡിൽ ഡയമണ്ടിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡയമണ്ടിന്‍റെ അമ്മ പറഞ്ഞു.

അതേസമയം പോലീസ് പറയുന്നതിങ്ങനെ: രാത്രി 9.30 ഓടെ സൗത്ത് പോസ്റ്റ് ഓകിനു സമീപം പാർക്ക് മാനർ സ്ട്രീറ്റീൽ വെടിയൊച്ച കേട്ടതായി ആരോ പോലീസിൽ അറിയിച്ചു. ഇതിനെതുടർന്നു അവിടെയെത്തിയ പോലീസിനു കാണാൻ കഴിഞ്ഞത് മരണത്തോട് മല്ലിടുകയായിരുന്ന ഡയമണ്ടിനെയാണ്. സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തുനിന്നു ലഭിച്ച സൂചനകൾ അനുസരിച്ച് നിരവധി വെടിയൊച്ചകൾ കേട്ടതായും കറുത്ത നിറമുള്ള ഒരു വാഹനം സംഭവസ്ഥലത്തുനിന്നും പോകുന്നതായും സമീപത്തുള്ള കാമറകളിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല.

ഹൂസ്റ്റൺ മാഡിസൺ ഹൈസ്കൂൾ സോഫോമോർ വിദ്യാർഥിനയായിരുന്നു ഡയമണ്ട്. ഒരു കോസ്മറ്റോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ മത്സര ഇനങ്ങളിൽ ഡയമണ്ട് താത്പര്യം പ്രകടിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.

ഹൂസ്റ്റൺ ഐഎസ്ഡി ഡയമണ്ടിന്‍റെ വിയോഗത്തിൽ അനുശോചിച്ചു. സഹപാഠികളെ സമാശ്വസിപ്പിക്കുന്നതിന് കൗൺസിലർമാരെ പ്രത്യേകം നിയോഗിക്കുകയും ചെയ്തു.

പി.പി. ചെറി‌യാൻ

ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്