• Logo

Allied Publications

Americas
ബിജു ജോൺ കൊട്ടാരക്കര ഫൊക്കാന ട്രഷറർ സ്ഥാനാർഥി
Share
ന്യൂയോർക്ക്: ഫൊക്കാനയുടെ 202224 ഭരണസമിതിയിൽ ട്രഷറർ സ്ഥാനാർഥിയായി ഫൊക്കാനയിലെ യുവ നേതാവും മാധ്യമ പ്രവർത്തകനുമായ ബിജു ജോൺ കൊട്ടാരക്കര മത്സരിക്കുന്നു.

ന്യൂയോർക്ക് ലോംഗ് ഐലൻഡിലെ സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ ബിജു, നിലവിൽ ഫൊക്കാനയുടെ അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആണ്. ലോംഗ് ഐലൻഡിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ ബിജു, ലീലാ മാരേട്ട് നേതൃത്വം നൽകുന്ന ടീമിന്‍റെ ഭാഗമായാണ് മത്സര രംഗത്തേക്ക് വരുന്നത്.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യം തെളിയിച്ച ബിജു ജോൺ, വിവിധ സ്റ്റേറ്റുകളിൽ യാത്ര ചെയ്ത് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒർലാണ്ടോ കൺവൻഷന്‍റെ വിജയത്തിനായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടന്ന റജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങുകൾ നേരിട്ട് പങ്കെടുത്തിട്ടുള്ള ബിജു ജോൺ, ജോർജി വർഗീസ് സജിമോൻ ആന്‍റണി ടീമിലെ നെടും തൂണായി നിന്നു പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ ഒരാളാണ്. അതുകൊണ്ടു തന്നെ ബിജുവിന്‍റെ സ്ഥാർഥിത്വം താൻ നേതൃത്വം നൽകുന്ന ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്‍റ് സ്ഥാനാർഥി ലീല മാരേട്ട് പറഞ്ഞു.

ഏറെ സൗമ്യനും മികച്ച സംഘടനാ പ്രവണ്യവുമുള്ള ബിജു , മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ്. കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്‍റെ ഡെപ്യൂട്ടി എഡിറ്റർ ആയ ബിജു അടുത്തയിടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്‍റ് ട്രഷർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ കൂടിയായ ബിജുവിന്‍റെ നേതൃത്വത്തിൽ 3 ലക്കങ്ങൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു.

സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടനായി സ്കൂൾ കോളജ് പഠന കാലത്തു കേരള സ്റ്റുഡന്‍റ്സ് യൂണിയനിൽ പ്രവർത്തനം തുടങ്ങിയ ബിജുവിനു അതോടൊപ്പം തന്നെ സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ് തുടങ്ങിയ മേഖലകളിൽ ലഭിച്ച പരിശീലനം പൊതുജീവിതത്തിൽ സമൂഹത്തോടു നന്മചെയ്യാനുള്ള പ്രതിബദ്ധത നന്നേ ചെറുപ്പത്തിൽ തന്നെ വളർന്നു രൂപപ്പെട്ടിരുന്നു. ചെറുപ്പത്തിൽ സായത്തമാക്കിയ പൊതുപ്രവർത്തനത്തോടുള്ള അഭിവാഞ്ജയും ചാരിറ്റി പ്രവർത്തനങ്ങളും അമേരിക്കയിൽ എത്തിയ ശേഷവും തുടരുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഫൊക്കാനയിൽ സജീവമായതോടെയാണ് തന്‍റെ പ്രവർത്തനമേഖലയ്ക്ക് ഒരു പുതിയ ദിശാബോധം തന്നെ കൈവരിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ ചെറുപ്പത്തിലെ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന ബിജുവിന് തന്‍റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്‍റെ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം.

നാട്ടിലും ദുബായിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജു, തന്‍റെ എളിയ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ആലംബഹീനർക്കായി മാറ്റി വയ്ക്കാറുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് മേഖലകളിലുള്ള ഇടപെടലുകളും കൂടുതൽ സജീവമാക്കാൻ ബിജുവിനു കഴിഞ്ഞു. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് കൊടിയുടെ നിറം നോക്കാതെ കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.

കേരളാ എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (കീൻ) ഇപ്പോഴത്തെ ന്യൂസ് ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ് കോഓർഡിനേറ്റർ ആണ്. കീൻ ലോംഗ് ഐലൻഡ് റീജണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി ) ചാപ്റ്ററിന്‍റെ ന്യൂ യോർക്ക് റീജൺ വൈസ് പ്രസിഡന്‍റ്, ഇന്ത്യൻ അമേരിക്കൽ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ആൻഡ് ന്യൂയോർക്ക് റീജൺ പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ ചുമതലകളും ഇപ്പോൾ നിർവഹിച്ചുവരുന്നു.

പന്തളം എൻഎസ്എസ് പോളിടെക്‌നിക്കലിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് കഴിഞ്ഞു ദുബായിൽ ഇക്കണോസ്റ്റോ മിഡിൽ ഈസ്റ്റിൽ സെയിൽസ് എൻജിനിയർ ആയിരുന്ന ബിജു 2005ൽ അമേരിക്കയിൽ കുടിയേറി. ദുബായിയിൽ ദീർഘകാലം വിവിധ കമ്പനികളിൽ എൻജിനിയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനുശേഷം മെക്കാനിക്കൽ എൻജിനിയറിംഗ് മാനേജ്മെന്‍റിൽ എംബിഎ ബിരുദവും സ്വന്തമാക്കി. കഴിഞ്ഞ 13 വർഷമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തുവരുന്നു.

ഭാര്യ: ഷിജി ജോൺ (റജിസ്ട്രേഡ് നഴ്സ്). മക്കൾ: ക്രിസ്റ്റീന ജോൺ, ജൊയാന ജോൺ.

ഫ്രാൻസിസ് തടത്തിൽ

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ