• Logo

Allied Publications

Middle East & Gulf
കേളി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തി ഒന്നാം വാർഷികം വിപുലമായ
പരിപാടികളോടെ ആഘോഷിച്ചു. ബഗള്ഫിലെ കിംഗ്ഡം ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ‘ഫ്യൂച്ചർ എഡ്യൂക്കേഷൻകേളി ദിനം2022’ അരങ്ങേറിയത്.

കേളിയിലേയും കുടുംബവേദിയിലേയും അംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച എൺപതോളം കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. പ്രവാസജീവിതത്തിലെ തിരക്കിനിടയിലും തങ്ങളുടെ സർഗവാസനകൾ മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്‍റെ ചരിതാർഥ്യത്തിലാണ് കേളി പ്രവർത്തകർ.

കലകളുടെ ശാസ്ത്രീയമായ പരിശീലനങ്ങളോ പഠനങ്ങളോ നടത്താൻ സാധിക്കാതെ ജീവിതപ്രാരാബ്ദം പ്രവാസത്തിലേക്ക് മാറ്റിനടപെട്ട പ്രവാസികൾക്ക് തങ്ങളുടെ കഴിവുകളെ പൊതുവേദിയിൽ എത്തിക്കാൻ ഇത്തരത്തിൽ ഒരവസരം ലഭിക്കുക എന്നത് സ്വപ്നതുല്യമെന്നാണ് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഗാനങ്ങൾ, നൃത്തങ്ങൾ, നാടകങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ, കവിത, വടിപയറ്റ്, ഒപ്പന, സംഘനൃത്തം, നാടൻപാട്ട് തുടങ്ങി കാണികളുടെ മനംകുളിർക്കുന്ന ഒട്ടനവധി പരിപടികൾ വേദിയിൽ അരങ്ങേറി. കേളിയുടെ 21 വർഷത്തെ ചരിത്രം വിളിച്ചോതുന്ന തരത്തിൽ കവാടത്തിൽ ഒരുക്കിയ ചിത്ര പ്രദർശനം വേറിട്ടൊരനുഭവമായി.

ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരി സമിതി അംഗം ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. കേളി ജോയിന്‍റ് സെക്രട്ടറി ടി.ആർ.സുബ്രമണ്യൻ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായി, ഒഐസിസി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവർത്തകരായ സുലൈമാൻ ഊരകംമലയാളം ന്യൂസ്, ജയൻ കൊടുങ്ങലൂർസത്യം ഓൺലൈൻ, ഷംനാദ് കരുനാഗപ്പള്ളിജീവൻ ടിവി, ഷമീർ ബാബുകൈരളി ടിവി, ഫ്യൂച്ചർ എഡ്യൂക്കേഷൻ മാർക്കറ്റിംഗ് മാനേജർ റിയാസ് അലി, സിറ്റിഫ്ലവർ മാർക്കറ്റിംഗ് മാനേജർ നിബിൻ, കോപ്ളാൻ പൈപ് സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്‌, അസാഫ് എംഡി അബ്ദുള്ള അൽ അസാരി, പ്രസാദ് വഞ്ചിപുര, എംകെ ഫുഡ് മാനേജിംഗ് ഡയറക്ടർ ബാബു, നിറപറ എംഡി അൻവർ (ബാബു), ലൂഹ ഗ്രൂപ്പ് എംഡി ബഷീർ മുസ്ല്യാരകത്ത്, ടർഫിൻ ബഷീർ, ജെസ്കോ പൈപ്പ് മാനേജർ ബാബു വഞ്ചിപുര, അറബ്‌കോ എംഡി രാമചന്ദ്രൻ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, സതീഷ് കുമാർ, കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ,ആക്ടിംഗ് ട്രഷറർ സെബിൻ ഇഖ്ബാൽ, കുടുംബ വേദി പ്രസിഡന്‍റ് പ്രിയ വിനോദ്‌, ആക്ടിംഗ് സെക്രട്ടറി സജിന സിജിൻ, ട്രഷറർ ശ്രീഷാ സുകേഷ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ നന്ദി പറഞ്ഞു. വാർഷികത്തോടനുബന്ധിച്ചു നടന്ന ഇന്‍റർ കേളി ഫുട്ബോൾ ടൂർണമെന്‍റ് വിജയികൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികളും സാംസ്‌കാരിക സമ്മേളനത്തിൽ വിതരണം ചെയ്തു.

സുകേഷ്കുമാർ, സിജിൻ കൂവള്ളൂർ, സജിത്ത് മലാസ്, സുനിൽ സുകുമാരൻ, പ്രദീപ് രാജ്, റഫീഖ് ചാലിയം, ബാലകൃഷ്ണൻ, ഹുസൈൻ മണക്കടവ്, നസീർ മുള്ളൂർകര, റിയാസ് പള്ളാട്ട് എന്നിവർ ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കേളി ഇരുപത്തിയൊന്നാം വാർഷികത്തിന്റെ ഉപഹാരം വിതരണം ചെയ്തു. റിയാദ് വോക് & റോക്കസ് ടീം ഒരുക്കിയ ഗാനമേള ആഘോഷ സമാപനത്തിന് കൊഴുപ്പേകി.

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.