• Logo

Allied Publications

Middle East & Gulf
ബിഎൽഎസ് ഔട്ട് സോഴ്‌സിംഗ് സെന്‍ററുകള്‍ പ്രവർത്തനം ആരംഭിച്ചു
Share
കുവൈറ്റ് സിറ്റി: ബിഎൽഎസ് ഔട്ട് സോഴ്‌സിംഗ് സെന്‍ററുകളുടെ ഉദ്ഘാടനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു. ശർഖ് ഖാലിദ് ഇബ്നു വലീദ് സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ് അൽ ശുയൂഖ് ഒലീവ് സൂപ്പർ മാർക്കറ്റ് ബിൽഡിംഗ്, ഫഹാഹീൽ മക്ക സ്ട്രീറ്റ് അൽ അനൂദ് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മെസനൈൻ ഫ്ലോർ എന്നിവിടങ്ങളിലാണ് പുതിയ ഓഫിസുകൾ.

ജനുവരി 10 നു ഉദ്ഘാടനം നിർവഹിച്ച മൂന്നു സെന്‍ററുകളുടെയും പ്രവർത്തനം ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക. കോൺസുലാർ, പാസ്പോർട്ട്, സേവനങ്ങളാണ് ഇവിടെനിന്നും ലഭിക്കുക.

ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതൽ രാത്രി എട്ടുവരെയും സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കും. വെള്ളിയാഴ്ച വൈകീട്ട് മാത്രമായിരിക്കും പ്രവർത്തനം. പാസ്പോർട്ട്, വീസ സേവനങ്ങൾക്ക് പുറമെ ബന്ധപ്പെട്ട അറ്റസ്റ്റേഷൻ സേവനങ്ങളും ചൊവ്വാഴ്ച മുതൽ ബിഎൽഎസ് സെന്‍ററുകൾ വഴിയാണ് ലഭ്യമാകുക. മരണ രജിസ്ട്രേഷൻ എംബസിയിൽ തന്നെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.