• Logo

Allied Publications

Middle East & Gulf
സ്നേഹത്തിന്‍റെ ആഗോളവത്കരണം കാലഘട്ടത്തിന്‍റെ ആവശ്യം : പ്രഫ. എം.കെ. സാനു
Share
കുവൈറ്റ് സിറ്റി : സ്നേഹത്തിന്‍റെ ആഗോളവൽക്കരണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പ്രശസ്ത സാഹിത്യകാരനും വിമർശകനുമായ പ്രഫ. എം.കെ സാനു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്രിസ്മസ് പുതുവത്സര ആഘോഷമായ "പിറവി 2022'ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്ത്യൻനാഷണലിലെ മലയാളം ക്ലബുകളുടെ സംയുക്ത വേദിയായ ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് കഴിഞ്ഞ ദിവസമാണ് വിവിധ രാജ്യങ്ങളിലുള്ള 36 ക്ലബുകളെ പങ്കെടുപ്പിച്ച് ക്രിസ്മസ്പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയിരുന്നു പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത്.

റോസ്മിൻ സോയൂസും കുമാർ ആന്‍റണിയും അവതാരകരായെത്തിയ ചടങ്ങിൽ ഇവന്‍റ് ചെയറും ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അധ്യക്ഷയുമായ ഷീബ സ്വാഗതം ആശംസിച്ചു. ജോർജ് മേലാടൻ അധ്യക്ഷത വഹിച്ചു. രാഘവൻ മേനോൻ, വനിതാ രംഗരാജൻ, ദീപ സുരേന്ദ്രൻ, മൻസൂർ മൊയ്തീൻ, ഖാലിദ് അബ്ദുള്ള , ബീന ടോമി, അബ്ദുൽഗഫൂർ, നാരായണൻ എന്നിവർ വിവിധ രാജ്യങ്ങളെയും ക്ലബുകളെയും പ്രതിനിധീകരിച്ച് ആശംസകൾ നേർന്നു. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഉപാധ്യക്ഷൻ ബിജോ പി. ബാബു നന്ദി പറഞ്ഞു. തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ലബുകളിലെ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി