• Logo

Allied Publications

Middle East & Gulf
പ്രവാസികളോടുള്ള ഈ അനീതി പിൻവലിക്കുക : ഐവ
Share
ജിദ്ദ: രണ്ടും മൂന്നും കോവിഡ് വാക്സിനും രണ്ട് പിസിആർ ടെസ്റ്റും നടത്തി കുറഞ്ഞ ലീവിൽ നാട്ടിൽ വരുന്നവർ 7 ദിവസം ഹോം ക്വാറന്‍റൈനും 7 ദിവസം സ്വയം ക്വാറന്‍റൈനും വേണമെന്ന കേന്ദ്രകേരള സർക്കാറുകളുടെ തീരുമാനം ഉടനെ പിൻവലിക്കണമെന്ന് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങൾ കഴിഞ്ഞ് ഒരു മാസത്തെ ലീവിൽ വരുന്നവരും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കും മറ്റു അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കും ഒന്നും രണ്ടും ആഴ്ചകൾക്ക് നാട്ടിൽ വരുന്നവർക്കും ഈ നിയമം വളരെ പ്രയാസമുണ്ടാക്കുന്നതാണ്.

കോവിഡ് വാക്സിനുകൾ എടുക്കാത്ത പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികൾക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഐവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കെ.ടി. മുസ്തഫ പെരുവള്ളൂർ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി