• Logo

Allied Publications

Americas
കാബുള്‍ വിമാനത്താവളത്തില്‍ വച്ചു നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തി
Share
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യം അട്ടമറിയിലൂടെ ഭരണം കൈയ്യടക്കിയപ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിനെ നഷ്ടപ്പാടാതിരിക്കുന്നതിന് കാബൂള്‍ വിമാനത്താവളത്തിന്‍റെ ചുറ്റുമതിലിനു മുകളിലൂടെ പുറത്തേക്ക് എടുത്തെറിഞ്ഞ കുഞ്ഞ് മുത്തച്ഛന്‍റെ കൈകളില്‍ ഒടുവില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.

കഴിഞ്ഞ ഓഗസ്റ്റ് 19നാണ് സംഭവം. അന്ന് ദേശീയ മാധ്യമങ്ങളില്‍ കുഞ്ഞിന്‍റെ തിരോധാനം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞിനെ ലഭിച്ച വിവരം ജനുവരി എട്ടിനു ശനിയാഴ്ചയാണ് താലിബാന്‍ പരസ്യമാക്കിയത്.

യുഎസ് സെക്യൂരിറ്റി ഗാര്‍ഡായിരുന്നു സോഹെയ്ല്‍ ആണ് കുഞ്ഞിന്‍റെ പിതാവ്. അമേരിക്കന്‍ സേന അഭയാര്‍ത്ഥികളെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിവാക്കുന്നതിനിടയില്‍ കുഞ്ഞിന്‍റെ മാതാവിനേയും പിതാവിനേയും നാലു കുട്ടികളേയും സുരക്ഷിതമായി യു.എസില്‍ എത്തിച്ചു.

എടുത്തെറിയപ്പെട്ട കുഞ്ഞ് 29 വയസുള്ള കാബൂള്‍ ടാക്‌സി ഡ്രൈവര്‍ ഹമീദ് സഫിയുടെ കൈകളിലാണ് എത്തിയത്. സ്വന്തം കുഞ്ഞിനെപ്പോലെ സൊഹെയ്‌ലിനെ അദ്ദേഹം വളര്‍ത്തി. താലിബാന്‍ സൈന്യത്തിന് വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു. എന്നാല്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി സംരക്ഷണം കാബൂളിലുള്ള മുത്തച്ഛനെ ഏല്‍പിച്ചു.

ടെക്‌സസിലെ ബ്ലിസ്സിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയ സൊഹെയ്‌ലിന്‍റെ മാതാപിതാക്കള്‍ പിന്നീട് മിഷിഗണില്‍ താമസമാക്കി. എത്രയും വേഗം തങ്ങളുടെ നഷ്ടപ്പെട്ട കുഞ്ഞിനെ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ്.

പി.പി. ചെറിയാന്‍

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.