• Logo

Allied Publications

Middle East & Gulf
പ്രവാസികൾക്ക് ക്വാറന്‍റൈന്‍ ഏർപ്പടുത്താനുള്ള തീരുമാനം പിൻവലിക്കുക: വെൽഫയർ കേരള കുവൈറ്റ്
Share
കുവൈറ്റ് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് വെൽഫെയർ കേരള കുവൈറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സാമൂഹിക അകലം പാലിക്കാതെ നടക്കുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും കേരളത്തില്‍ അരങ്ങേറുമ്പോള്‍ പ്രവാസികള്‍ക്ക് മേല്‍ മാത്രം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ യുക്തി എന്താണ്. അത് കൊണ്ട് തന്നെ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.

വിദേശങ്ങളിൽ നിന്ന് വരുന്നവരിൽ ഭൂരിഭാഗം യാത്രക്കാരും രണ്ട് ഡോസ് വാക്സിനുകളും കൂടെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്. മാത്രമല്ല ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതിനു ശേഷമാണ് അവർ യാത്ര ചെയ്യുന്നത്.
കേരളത്തിലെ എയര്‍ പോര്ട്ടുകളില്‍ നടത്തുന്ന ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്ന മുറക്ക് പ്രവാസികള്‍ക്ക് പുറത്തിറങ്ങാന്‍ അവസരമുണ്ടാകണം . ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പല പ്രവാസികളും ഉറ്റവരെ കാണാന്‍ നാട്ടിലേക്ക് മടങ്ങുന്നത് . കുറഞ്ഞ ദിവസത്തിനു മാത്രം നാട്ടില്‍ വരുന്ന പ്രവാസികളെ അശാത്രീയമായ ക്വാരന്റൈന്‍ തടവിലിരുത്തുന്നത് ദ്രോഹമാണ്.

കോവിഡ് തുടങ്ങിയ കാലം മുതല്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രവാസികളെ ഇനിയും മാനസിക സംഘര്‍ഷത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ പ്രവാസി പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി