• Logo

Allied Publications

Europe
കലാഭവൻ ലണ്ടൻ കരോൾ ഗാന മത്സരം (ഓൺലൈൻ) ഗ്രാൻഡ്‌ഫിനാലെ ഫേസ്ബുക് പേജിൽ
Share
ലണ്ടൻ: കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിന്‍റെ ( ഓൺലൈൻ) ഗ്രാൻഡ്ഫിനാലെയിൽ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമൽദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാതിഥികളും പ്രധാന വിധികർത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികർത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടിവി യിലെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവുമായ ജിഷാനവീൻ ആണ്.

ഗ്രാൻഡ്‌ ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച വൈകുന്നേരം യുകെ സമയം മൂന്ന് (ഇന്ത്യൻ സമയം 8:30 പിഎം) മുതൽ കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ ഫേസ്ബുക് പേജിൽ ലൈവ് ഷോ ആയി അരങ്ങേറും.

മത്സരത്തിന് രജിസ്റ്റർ ചെയ്തവരിൽ നിന്നും ലഭിച്ച എൻട്രികളിൽ നിന്നും ഫൈനലിൽ പ്രവേശിക്കാൻ യോഗ്യതനേടിയ പെർഫോർമസുകളാണ് ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഗ്രാൻഡ് ഫിനാലെയിലെ പെർഫോർമസുകളിൽ നിന്നും വിധികർത്താക്കൾ വിജയികളെതിരഞ്ഞെടുക്കും.

ജോയ് ആലുക്കാസ് ലണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്‌റ്റഡി ലിങ്ക് യുകെ. അലൈഡ് മോർഗേജ്സർവീസ് തുടങ്ങിയവരാണ് ഈ പ്രോഗ്രാം സ്പോൺസർ ചെയ്തിരിക്കുന്നത്

ലൈവ് കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/COCHIN.KALABHAVAN.LONDON/

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.