• Logo

Allied Publications

Americas
കേരള ലിറ്റററി സൊസൈറ്റി, ഡാളസ് കവിതാപുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
Share
ഡാളസ് : അമേരിക്കയിലെ മലയാള ഭാഷാ സ്നേഹികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോൽസാഹിപ്പിക്കുവാൻ ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയ കവിത അവാർഡിന് സൃഷ്ടികൾ ക്ഷണിച്ചു.

കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ പ്രഥമ പ്രസിഡന്‍റും പ്രവാസി മലയാളകവിയുമായ മനയിൽ ജേക്കബിന്‍റെ സ്മരണാർഥമാണ് ഈ അവാർഡ്‌ നൽകപ്പെടുന്നത്‌. വിജയിക്ക് 250 യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മാർച്ച്‌ ഏപ്രിൽ മസങ്ങളിൽ ഡാളസിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡ് നൽകും.

രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകാൻ പാടില്ല. മലയാള പദ്യ ഗദ്യ കവിതകൾ ആണു പരിഗണിക്കപ്പെടുന്നത്‌. സജീവ സാഹിത്യപ്രതിഭകളായ അംഗങ്ങളടങ്ങുന്നതാണു ജഡ്‌ജിംഗ് കമ്മിറ്റി. ഒരു വർഷം അയച്ചു തന്ന കൃതി വീണ്ടും സ്വീകരിക്കുന്നതല്ല. അവാർഡ് പ്രഖ്യാപനം കെഎൽഎസ് ഫേസ്ബുക്ക്‌ പേജിലും വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള മലയാള കവികൾക്കാണ് ഇതിൽ പങ്കെടുക്കാനവസരം.

രചയിതാവിന്‍റെ പേരു വയ്ക്കാതെ കൃതികൾ പിഡിഎഫ് ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്‌. ഒരാളിൽ നിന്നു ഒരു കവിത മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. 10 ഡോളർ റജിസ്ട്രേഷൻ ഫീ കൂടി അയക്കേണ്ടതാണ്. അവസാന തീയതി ഫെബ്രുവരി 10 ആണ്.

കൃതികൾ അയക്കേണ്ട വിലാസം: ഇമെയിൽ:klsdallas90@gmail.com
KLS
5222 HOPEWELL DR.
Garland, TX75043

OR

Send to Zelle
2034009266 (Cell)

വിവരങ്ങൾക്ക്: സിജു വി. ജോർജ് (കെഎൽഎസ് പ്രസിഡന്‍റ്) 2142827458, ഹരിദാസ് തങ്കപ്പൻ (കെഎൽഎസ് സെക്രട്ടറി) 2149085686.

അനശ്വരം മാന്പിള്ളി

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​