• Logo

Allied Publications

Europe
ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ ജ​ർ​മ​നി​യി​ൽ വം​ശീ​യ അ​ധി​ക്ഷേ​പം
Share
ബെ​ർ​ലി​ൻ: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ കൗ​ഫ്ലാ​ന്‍റി​ന്‍റെ മാ​ഗ്ഡെ​ബു​ർ​ഗ് ശാ​ഖ​ക​ളി​ൽ നി​ന്ന് ര​ണ്ട് ഇ​ന്ത്യ​ക്കാ​രെ ജീ​വ​ന​ക്കാ​രെ വം​ശീ​യ അ​ധി​ക്ഷേ​പി​ച്ചു പു​റ​ത്താ​ക്കി. ഇ​ന്ത്യ​ക്കാ​രി​യാ​യ ശ്രു​തി ലേ​ഖ​യു​ടെ ട്വി​റ്റ​ർ പോ​സ്റ്റാ​ണ് സം​ഭ​വം വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​ത്. സോ​ഷ്യ​ൽ നെ​റ്റ്വ​ർ​ക്കി​ലെ വി​വ​രം അ​നു​സ​രി​ച്ച്, ഇ​വ​ർ യു​എ​ൻ പ്ര​തി​നി​ധി​യും ജ​നീ​വ​യി​ലെ ലോ​ക സ​മാ​ധാ​ന​ത്തി​നാ​യു​ള്ള വ​നി​താ പ്ര​മോ​ഷ​ന്‍റെ യു​വ​ജ​ന സം​രം​ഭ​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​റു​മാ​ണ്.

ഇ​വ​ർ താ​മ​സി​ക്കു​ന്ന മാ​ഗ്ഡെ​ബ​ർ​ഗി​ലെ കൗ​ഫ്ലാ​ൻ​ഡ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ശാ​രീ​രി​ക​മാ​യി ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു. കൗ​ഫ്ലാ​ൻ​ഡി​ൽ നി​ന്ന് വാ​ങ്ങി​യ ഒ​രു കു​പ്പി​യി​ലെ ഉ​ള്ള​ട​ക്കം മോ​ശ​മാ​യി​രു​ന്നു, ഇ​ക്കാ​ര്യം അ​വി​ടെ എ​ത്തി സം​സാ​രി​ച്ച​ശേ​ഷം, കൗ​ഫ്ലാ​ൻ​ഡി​ലെ ജീ​വ​ന​ക്കാ​ർ ആ​ക്ര​മ​ണ​കാ​രി​ക​ളാ​കു​ക​യും അ​വ​രെ വം​ശീ​യ​മാ​യ രീ​തി​യി​ൽ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു.

വാ​ങ്ങി​യ പാ​ൽ മോ​ശ​മാ​ണ​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മറ്റൊരു സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. പാ​ലി​ന്‍റെ ഉ​പ​യോ​ഗ കാ​ലാ​വ​ധി മാ​ർ​ച്ച് 2022 എ​ന്നും അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ൽ തി​രി​കെ ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് പേ​രെ​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് സെ​ക്യൂ​രി​റ്റി​ക്കാ​ർ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. അ​തും വം​ശീ​യ വാ​ക്കു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വാ​ങ്ങി​യ പാ​ൽ മോ​ശം ആ​ണ​ന്ന​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു, അ​തു​പ​യോ​ഗി​ച്ച അ​വ​ർ​ക്ക് ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും വ്യാ​ഴാ​ഴ്ച ക​ട​യി​ലെ​ത്തി വി​വ​രം ധ​രി​പ്പി​യ്ക്കു​ക മാ​ത്ര​മ​ല്ല 30 യൂ​റോ​യോ​ളം ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും ഇ​ൻ​ഡ്യാ​ക്കാ​ർ വാ​ദി​ച്ച​താ​ണ് ഷോ​പ്പ​ധി​കാ​രി​ക​ളെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വം​ശീ​യ അ​ധി​ക്ഷേ​പ​ത്തോ​ടെ ഇ​ന്ത്യ​ക്കാ​രെ ക​ട​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഇ​ന്ത്യ​ക്കാ​രി​യാ​യ ശ്രു​തി ലേ​ഖ ഒ​രു ഇ​ന്ത്യ​ൻ സു​ഹൃ​ത്തി​നോ​ടൊ​പ്പം അ​വ​ർ വാ​ങ്ങി​യ പു​ളി​ച്ച പാ​ലി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ സ​മീ​പി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ഹ്ര​സ്വ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്കും 30 യൂ​റോ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്നും പ​റ​യു​ന്നു.

എ​ന്നാ​ൽ ഈ ​ഓ​ഫ​ർ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി. നി​ങ്ങ​ൾ ഇ​വി​ടെ ജ​ർ​മ്മ​നി​യി​ലാ​ണെ​ന്നും "നി​ങ്ങ​ൾ ഇ​വി​ടെ ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് ആ​ണ​ന്നും അ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​ല്ലെ​ന്നും അ​വ​രോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പാ​ലി​നു പാ​ലോ ന​ഷ്ട​പ​രി​ഹാ​ര​മോ ന​ൽ​കാ​തെ ഇ​വ​രെ ആ​ക്രോ​ശ​ത്തോ​ടെ പി​ടി​ച്ചു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. നി​ങ്ങ​ൾ ഒ​രു അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്ക​ണം. ഇ​വ​ർ​ക്കും പാ​ൽ തി​രി​കെ ന​ൽ​കി​യി​ല്ല.

വ​ള​രെ വം​ശീ​യ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യ​പ്പോ​ൾ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. പോ​ലീ​സി​നോ​ടും കൗ​ഫ്ലാ​ൻ​ഡ് ജീ​വ​ന​ക്കാ​ർ നി​സ്‌​സ​ഹ​ക​ര​ണം കാ​ണി​ച്ചു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു,

എ​ന്താ​യാ​ലും മാ​ഗ്ഡെ​ബ​ർ​ഗി​ലെ കൗ​ഫ്ലാ​ൻ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന വം​ശീ​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി, ഇ​തി​നെ തു​ട​ർ​ന്ന് റീ​ട്ടെ​യി​ൽ ശൃം​ഖ​ല പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഉ​ട​ന​ടി പ്ര​വ​ർ​ത്തി​ക്കും എ​ന്നാ​ണ് കൗ​ഫ്ലാ​ൻ​ഡ് വ​ക്താ​വ് അ​റി​യി​ച്ച​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.