• Logo

Allied Publications

Americas
ബൈ​ഡ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നെ​ന്ന് ട്രം​പ്
Share
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​മാ​യ ജ​നു​വ​രി 6ന് ​രാ​ഷ്ട്ര​ത്തോ​ടാ​യി പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ട്രം​പി​നെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും അ​ന്നു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ട്രം​പി​നാ​ണെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​നെ അ​തേ നാ​ണ​യ​ത്തി​ൽ ത​ന്നെ ട്രം​പ് തി​രി​ച്ച​ടി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ബൈ​ഡ​ൻ സ്വീ​ക​രി​ച്ച പ​ല ന​ട​പ​ടി​ക​ളും പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും അ​തി​ൽ നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടു​ന്ന​തി​നും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തി​നു​മാ​ണ് ത​നി​ക്കും താ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പാ​ർ​ട്ടി​ക്കു​മെ​തി​രെ അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ ബൈ​ഡ​ൻ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

രാ​ഷ്ട്ര​ത്തി​ന് ഇ​ന്ന് അ​തി​ർ​ത്തി​ക​ൾ ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. കോ​വി​ഡ് യു​എ​സി​ൽ വ്യാ​പ​ക​മാ​കു​ന്നു. പ​ണ​പ്പെ​രു​പ്പം കൊ​ണ്ടു ജ​നം വീ​ർ​പ്പു​മു​ട്ടു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു​ള്ള സേ​ന പി·ാ​റ്റം രാ​ഷ്ട്ര​ത്തി​ന്‍റെ മ​ഹ​ത്താ​യ ച​രി​ത്ര​ത്തി​ൽ ക​റു​ത്ത ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​നു​വ​രി 6ന് ​രാ​വി​ലെ കാ​പ്പി​റ്റോ​ൾ നാ​ഷ​ന​ൽ ഹാ​ളി​ൽ വ​ച്ചാ​ണ് ബൈ​ഡ​ൻ രാ​ഷ്ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കാ​പ്പി​റ്റോ​ളി​ലു​ണ്ടാ​യ അ​നി​ഷ്ഠ​സം​ഭ​വ​ങ്ങ​ളി​ൽ ഏ​ഴോ​ളം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സും ട്രം​പി​നെ​തി​രാ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കെ​തി​രാ​യും ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.

പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.