• Logo

Allied Publications

Europe
ഡ​ബ്ല്യു​എം​സി അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി അ​വാ​ർ​ഡ് പി.​ഐ. ലോ​ന​പ്പ​ന്
Share
ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ 2020 ലെ ​ Social Responsibility അ​വാ​ർ​ഡ​നാ​യി ഡി​വൈ​ൻ ക​രു​ണാ​ല​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​ഐ. ലോ​ന​പ്പ​നെ തെ​ര​ഞ്ഞെ​ടു​ത്തു .

2016ലാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങി​ലൂ​ടെ ചു​മ​ത​ലാ​ബോ​ധ​ത്തോ​ടെ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കാ​യി ഡ​ബ്ല്യു​എം​സി അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് 'Social Responsibility Award ' ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​സീ​സി ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​യാ​യ മേ​രി മ​ക്ക്കോ​ർ​മ​ക്ക്, മെ​റി​ൻ ജോ​ർ​ജ്ജ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫാ. ​ജോ​ർ​ജ് ത​ങ്ക​ച്ച​ൻ, Munster Indian Cultural Association (MICA) യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​യ 'Share & Care, Limerick' ’ എ​ന്നി​വ​ർ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​വാ​ർ​ഡി​ന​ർ​ഹ​രാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​ൻ ക​രു​ണാ​ല​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, സ​മൂ​ഹ​ത്തി​ലെ ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഒ​റ്റ​പെ​ട്ട​വ​ർ​ക്ക് ത​ണ​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഒ​പ്പം 1996 മു​ത​ൽ ദി​വ​സ​വും മു​ട​ക്കം ഇ​ല്ലാ​തെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ഏ​ക​ദേ​ശം 250 ല​ധി​കം ആ​ളു​ക​ൾ​ക്ക് ഉ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ത്തു​ന്നു. ആ​രോ​രും ഇ​ല്ലാ​തെ തെ​രു​വി​ൽ അ​ക​പ്പെ​ട്ട നൂ​റി​ല​ധി​കം മ​നു​ഷ്യ​ർ​ക്കാ​ണ് ഇ​തി​നോ​ട​കം പി.​ഐ ലോ​ന​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​ൻ ക​രു​ണാ​ല​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ശ്ര​യം ഒ​രു​ക്കി​യ​ത്. ഭ​ക്ഷ​ണ​വും മ​രു​ന്നും താ​മ​സ സൗ​ക​ര്യ​വും അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ക​രു​ണാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്.

കേ​ന്ദ്ര , സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ചാ​രി​റ്റി നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു ര​ജി​സ്ട്രേ​ഷ​നോ​ടെ​യാ​ണ് ഡി​വൈ​ൻ ക​രു​ണാ​ല​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1999 ൽ ​പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​രി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ആ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​ന്ന് മ​ല്ല​ശ്ശേ​രി​യ്ക്ക് സ​മീ​പം വാ​ഴ​മു​ട്ട​ത്ത് 35 സെ​ന്‍റ് സ്ഥ​ല​വും , 3500 ച​തു​ര​ശ്ര അ​ടി സ്ഥ​ല​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ട്ര​സ്റ്റി​ന് സ്വ​ന്ത​മാ​യു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ങ്ങാ​ടി​ക്ക​ലി​ൽ സ്വ​ന്ത​മാ​യു​ള്ള സെ​മി​ത്തേ​രി​യി​ൽ ഇ​തി​നോ​ട​കം അ​ന്ത​രി​ച്ച 100 ല​ധി​കം അ​ന്തേ​വാ​സി​ക​ളെ സം​സ്ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് പി.​ഐ ലോ​ന​പ്പ​ൻ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹ​വും ട്ര​സ്റ്റ് അം​ഗ​വു​മാ​യ ഭാ​ര്യ ആ​നി​യ​മ്മ​യും കൂ​ടി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. 3 സ്ഥി​രം ജീ​വ​ന​ക്കാ​രും സ്ഥാ​പ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഡ​ബ്ല്യു​എം​സി അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി , അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​വൈ​ൻ ക​രു​ണാ​ല​യ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്നു​ണ്ട്.

ഡ​ബ്ല്യു​എം.​സി അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ൻ​സി​ന്‍റെ അ​വാ​ർ​ഡ് ഫ​ല​ക​വും, അ​വാ​ർ​ഡ് തു​ക​യും പ​ത്ത​നം​തി​ട്ട​യി​ലെ മ​ല്ല​ശ്ശേ​രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി.​ഐ ലോ​ന​പ്പ​ന് സ​മ്മാ​നി​ക്കും.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.