• Logo

Allied Publications

Americas
ജസ്റ്റീന ഫ്രാൻസിസിനും അലക്സ് മനീഷിനും പ്രതിഭാ പുരസ്കാരം
Share
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ 2021ലെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജസ്റ്റീന ഫ്രാൻസിസും അലക്സ് മനീഷും കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ പഠനത്തിൽ മികവ് പുലർത്തുന്ന സംഘടനാംഗങ്ങളുടെ മക്കൾക്കായി സ്ഥാപിച്ചിട്ടുള്ളതാണ് ഈ പുരസ്കാരം ജിപിഎ, എസിടി അഥവാ എസ്എടി, പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിർണയം നടത്തുക . കൂടാതെ അപേക്ഷാർഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായും പരിഗണിക്കും.

ജനുവരി രണ്ടിന് ഷിക്കാഗോ സിറോ മലബാർ കത്തീഡ്രൽ ഹാളിൽ കൂടിയ സമ്മേളനത്തിലാണ് വിജയികൾക്ക് പുരസ്കാര വിതരണം നടത്തിയത്. പ്രശസ്തിപത്രവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് ഈ പുരസ്കാരം. മാത്യു വാച്ചാപറന്പിൽ സ്മാരകപുരസ്കാര ജേതാവായ ജെസ്റ്റീനക്കും മുൻ എസ്.ബി കോളേജ് പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ. ഡോ.ജോർജ് മഠത്തിപ്പറന്പിൽ പൗരോഹിത്യ സുവർണ ജൂബിലി പുരസ്കാരം നേടിയ അലക്സിനും എസ്.ബി അലുംനിയായ ഡോ.മനോജ് നേരിയന്പറന്പിലാണ് പുരസ്കാരം സമ്മാനിച്ചത്. ഹൈസ്കൂളിൽ ഇരുവരും കൈവരിച്ച നേട്ടങ്ങൾ സവിസ്തരം പ്രതിപാദിച്ചുകൊണ്ടു സമ്മേളനത്തിൽ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയിതു.

മാത്യു വാച്ചാപറന്പിൽ സ്മാരക ക്യാഷ് അവാർഡ് സ്പോണ്‍സർ ചെയ്തിരിക്കുന്നത് വാച്ചാപറന്പിൽ കുടുംബവും മറ്റേ അവാർഡ് സ്പോണ്‍സർ ചെയ്തിരിക്കുന്നത് സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററുമാണ്.

എസ്ബി അലുംനികൂടിയായ ഡോ. മനോജ് നേരിയന്പറന്പിലാണ് മുൻ എസ്.ബി കോളേജ് പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ. ഡോ.ജോർജ് മഠത്തിപ്പറന്പിൽ പൗരോഹിത്യ സുവർണ ജൂബിലി പുരസ്കാരം നേടിയ അലക്സിന് പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകിയത്. ഹൈസ്കൂളിൽ ഇരുവരും കൈവരിച്ച നേട്ടങ്ങൾ സവിസ്തരം പ്രതിപാദിച്ചുകൊണ്ടു സമ്മേളനത്തിൽ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

മാത്യു വാച്ചാപറന്പിൽ സ്മാരക ക്യാഷ് അവാർഡ് സ്പോണ്‍സർ ചെയ്തിരിക്കുന്നത് വാച്ചാപറന്പിൽ കുടുംബവും മറ്റേ അവാർഡ് സ്പോണ്‍സർ ചെയ്തിരിക്കുന്നത് സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററുമാണ്.

സമ്മേളനത്തിൽ ആൻഡ്രിയ മജു, ഷിബു അഗസ്റ്റിൻ ,ഷാജി കൈലാത്ത്,ഡോ:മനോജ് നേര്യംപറന്പിൽ, ഗൂഡ്വിൻ ഫ്രാൻസിസ് ,എന്നിവർ യഥാക്രമം പ്രാർത്ഥനാഗാനം, സ്വാഗതം, അധ്യക്ഷ പ്രസംഗം, ആശംസാപ്രസംഗം ,ഗാനം എന്നിവ നിർവഹിച്ചു. ജെസ്ലിൻ കൊല്ലാപുരവും ജെന്നി വള്ളിക്കളവും അവതാരികമാരായിരുന്നു. സമ്മേളനം വൻ വിജയമാക്കുന്നതിനായി പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും പങ്കെടുത്തവർക്കും സംഘടനയുടെ പേരിൽ പുതിയ പ്രസിഡന്‍റ് നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് 12.30ന് ആരംഭിച്ച സമ്മേളനം ഉച്ചഭക്ഷണത്തോടുകൂടി പര്യവസാനിച്ചു.

ജോയിച്ചൻ പുതുക്കുളം

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ