• Logo

Allied Publications

Middle East & Gulf
കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന കേ​സു​ക​ൾ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും വാ​ക്സി​നും ബൂ​സ്റ്റ​ർ ഡോ​സും എ​ടു​ത്ത് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്ത​ണം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ സം​വി​ധാ​നം ശ​ക്ത​മാ​ണെ​ന്നും നി​ല​വി​ൽ കൊ​റോ​ണ​യെ നേ​രി​ടാ​ൻ രാ​ജ്യ​ത്തെ ആ​രോ​ഗ്യ രം​ഗം സു​ശ​ക്ത​മാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത് രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കേ​സു​ക​ളാ​ണ്. നേ​ര​ത്തെ ജൂ​ലൈ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത 1,993 കേ​സു​ക​ളാ​യി​രു​ന്നു ഉ​യ​ർ​ന്ന സം​ഖ്യ. ജൂ​ലൈ മാ​സ​ത്തി​ൽ ഐ​സി​യു​വി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 310 ഉം ​കോ​വി​ഡ് വാ​ർ​ഡു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1150 ഉം ​പ്ര​തി​ദി​ന മ​ര​ണം 20 ഉം ​ആ​യി​രു​ന്നു. സ​ജീ​വ​മാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 18,600 ലേ​ക്കും ഉ​യ​ർ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യം ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കേ​സാ​യ 2246 ൽ ​എ​ത്തി​യെ​ങ്കി​ലും സ​ജീ​വ കേ​സു​ക​ളു​ടെ എ​ണ്ണം 8088 മാ​ത്ര​മാ​യ​ത് ആ​ശ്വാ​സ​മാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 7 കേ​സു​ക​ളും കോ​വി​ഡ് വാ​ർ​ഡു​ക​ളി​ൽ 40 കേ​സു​ക​ളും മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ണു​ബാ​ധ​യു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നി​ടെ മാ​സ്ക് ധ​രി​ക്കു​ക, അ​ക​ലം പാ​ലി​ക്കു​ക, കൈ​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക, ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വൃ​ത്ത​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ലിം കോ​ട്ട​യി​ൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.