• Logo

Allied Publications

Americas
ലാമ്പിന് പ്രഫ.കോശി തലക്കൽ, അനിതാ പണിക്കർ, ജോർജ് ഓലിക്കൽ നേതൃത്വം
Share
ഫിലഡൽഫിയ: ഫിലഡൽഫിയാ മലയാള സാഹിത്യവേദിയുടെ (ലാമ്പ്) 20222023 വർഷങ്ങളിലേക്കുള്ള ഭാരവാഹികളായി പ്രഫ. കോശി തലയ്ക്കൽ (പ്രസിഡന്‍റ്), നീനാ പനയ്ക്കൽ, അശോകൻ വേങ്ങശ്ശേരി, ജോർജ് നടവയൽ, (വൈസ് പ്രസിഡന്‍റുമാർ), അനിതാ പണിക്കർ (സെക്രട്ടറി), ഫിലിപ്പോസ് ചെറിയാൻ (ജോയിന്‍റ് സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രഷറാർ) എന്നിവരെ ഐകകൺഠ്യേന തിരഞ്ഞെടുത്തു.

പ്രശസ്ത നോവലിസ്റ്റും ജേണലിസ്റ്റുമായ ചാക്കോ ശങ്കരത്തിലിന്‍റേയും മറ്റു സഹപ്രവർത്തകരുടെയും ഉത്സാഹത്തിൽ 1985ൽ സ്ഥാപിച്ചതാണ് ഫിലഡൽഫിയാ മലയാള സാഹിത്യ വേദി. 2017ൽ “ലിറ്റററി അസോസിയേഷൻ ഫോർ മലയാളം ഫിലഡൽഫിയലാമ്പ്” എന്ന ഇംഗ്ളീഷ് പേര് കൂട്ടിച്ചേർത്തു.

മലയാള സഹിത്യത്തിന്‍റെ വികാസ പരിണാമങ്ങൾക്കൊപ്പം നിന്ന്, വിവിധ ശസാഹിത്യ ശാഖകളെക്കുറിച്ച് പഠിക്കുകയും, പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും, രാജ്യാന്തര സാഹിത്യ മത്സരങ്ങൾ ഏർപ്പെടുത്തുകയുമാണ് ലാമ്പ് ശീലമാക്കിയ പ്രവർത്തന രീതി.

ലാനയുടെയും, ഫൊക്കാനയുടെയും, ഫോമയുടെയും, വേൾഡ് മലയാളി കൗൺസിലിന്‍റേയും, സാഹിത്യ മാധ്യമങ്ങളായ ജനനി മാസികയുടെയും, ഇ മലയാളി, കേരളാ എക്സ്പ്രസ്, സംഗമം, കേരളാ ടൈംസ്, ആഴ്ച്ചവട്ടം, ജയ് ഹിന്ദ്, മലയാളി മനസ്, മലയാളം വാർത്ത, അക്ഷരം മാസിക, എന്നിങ്ങനെ എല്ലാ അമേരിക്കൻ മലയാള പ്രസ്ഥാനങ്ങളുമായും സഹകരിച്ചും, തനതായും, ഫിലഡൽഫിയ കേന്ദ്രീകരിച്ച്, നനാ തലങ്ങളിലുള്ള മലയാള ഭാഷാ പ്രവർത്തങ്ങളിൽ ശ്രദ്ധ പുലർത്തുകയാണ്, ലാമ്പിന്‍റെ ലക്ഷ്യം.

വിവിധ ദേശങ്ങളിൽ നിന്ന്, സാഹിത്യ രചനകൾ കൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കിയ സാഹിത്യകാരന്മാർക്കൊപ്പം, എഴുത്തുകാരായ പ്രഫ. കോശി തലയ്ക്കൽ, ഫാ.എം.കെ.കുര്യാക്കോസ്, നീനാ പനയ്ക്കൽ, ലൈലാ അലക്സ്, അശോകൻ വേങ്ങശ്ശേരി, അനിതാ പണിക്കർ സോയാ നായർ, ജോർജ് ഓലിക്കൽ, നിമ്മി ദാസ്, രാജൂ പടയാറ്റി, ഡോ. ആനീ എബ്രാഹം, ജോർജുകുട്ടി ലൂക്കോസ്, ഫീലിപ്പോസ് ചെറിയാൻ, ജോർജ് നടവയൽ തുടങ്ങിയവർ, ലാമ്പിൽ, വിവിധ സാഹിത്യ വിഷയങ്ങൾ അവതരിപ്പിക്കാറുണ്ട്.

പി.ഡി ജോർജ് നടവയൽ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്