• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​തി​യ പാ​സ്പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തെ പാ​സ്പോ​ർ​ട്ട് വി​സ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന സി​കെ​ജി​എ​സി​നെ മാ​റ്റി​യാ​ണ് ബി​എ​ൽ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി​യു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ട​ത്. കു​വൈ​റ്റ് സി​റ്റി ഷ​ർ​ഖി​ലെ ജ​വ​ഹ​റ ട​വ​റി​ൽ മു​ന്നാം നി​ല​യി​ലാ​ണ് പു​തി​യ കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​ബ്ബാ​സി​യ​യി​ൽ ഒ​ലി​വ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബി​ൽ​ഡിം​ഗി​ലെ മെ​സ​നൈ​ൻ ഫ്ളോ​റി​ലും ഫ​ഹാ​ഹീ​ലി​ലെ മ​ക്ക സ്ട്രീ​റ്റി​ൽ അ​ൽ അ​നൗ​ദ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മെ​സ​നൈ​ൻ ഫ്ളോ​റി​ലു​മാ​ണ് സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ട് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യും വൈ​കീ​ട്ട് നാ​ല് മു​ത​ൽ വൈ​കീ​ട്ട് എ​ട്ട് വ​രെ​യും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല് മു​ത​ൽ എ​ട്ട് വ​രെ​യും പ്ര​വ​ർ​ത്തി​ക്കു​ക.

ജ​നു​വ​രി പ​ത്തി​ന് രാ​വി​ലെ പ​ത്തി​ന് ഷ​ർ​ഖി​ലും പ​തി​നൊ​ന്നി​ന് അ​ബാ​സി​യ​യി​ലും പ​ന്ത്ര​ണ്ടി​ന് ഫ​ഹാ​ഹീ​ലി​ലും സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. പാ​സ്പോ​ർ​ട്ടു​ക​ൾ​ക്കും വി​സ​ക​ൾ​ക്കും കോ​ണ്‍​സു​ലാ​ർ രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് കോ​ണ്‍​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​ളും പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​നു​വ​രി 11 മു​ത​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ജ​നു​വ​രി പ​തി​നൊ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കി​ല്ല. മ​ര​ണ ര​ജി​സ്ട്രേ​ഷ​നും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും തു​ട​ർ​ന്നും എം​ബ​സി​യി​ൽ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ എം​ബ​സി​യു​ടെ വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും ല​ഭ്യ​മാ​യ വാ​ട്ട്സ് ആ​പ്പ് ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റു​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കും. പു​തി​യ ഒൗ​ട്ട്സോ​ഴ്സിം​ഗ് സെ​ന്‍റ​റു​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ണ്‍​ലൈ​ൻ ബ്രീ​ഫിം​ഗ് ജ​നു​വ​രി 9ന് ​ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി പ​ങ്കെ​ടു​ക്കാം. അ​ന്വേ​ഷ​ണ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും cons1.kuwait@mea.gov.in എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.