• Logo

Allied Publications

Middle East & Gulf
കുവൈറ്റില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
Share
കുവൈറ്റ് സിറ്റി : കുവൈത്തില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിലായി. അര്‍ധരാത്രി മുതല്‍ പെയ്യുന്ന മഴയില്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം ശരിവെച് ശനിയാഴ്ച രാത്രി മുതലാണ് ശക്തമായ മഴയുണ്ടായത്.

കടലിൽ പോകരുതെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.രാജ്യത്തിന്‍റെ പലഭാഗങ്ങളിലും വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കനത്ത മഴയിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്.അടിയന്തര സഹായം ആവശ്യമുള്ളവര്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഓടകൾ വൃത്തിയാക്കിയും മറ്റും പൊതുമരാമത്ത് മന്ത്രാലയം കഴിയുന്ന വിധം മുന്നൊരുക്കം നടത്തിയിട്ടുണ്ട്. അഗ്നിശമന വിഭാഗവും ജാഗ്രതയിലാണ്.മോശം കാലാവസ്ഥയിൽ റോഡപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്‍റെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിനിടെ രാജ്യത്ത് ഇടിമിന്നലിനൊപ്പം കനത്ത മഴ ഇന്ന് രാത്രി വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ അർദ്ധരാത്രി വരെ നീണ്ടുനിൽക്കുമെന്നും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും നാളത്തോടെ മഴ ക്രമേണ കുറയുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് എയർപോർട്ടിലും സബാഹ് അൽ അഹമ്മദ് ഏരിയയിലും രാവിലെ 10 മണി വരെ 34 മില്ലിമീറ്റർ മഴയാണ് പെയ്തത്.രാജ്യത്തിന്റെ വടക്ക് ഭാഗമായ അബ്ദാലിയിൽ 32 മില്ലീമീറ്ററും ജഹ്‌റയിൽ 28 മില്ലീമീറ്ററും രേഖപ്പെടുത്തി. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗമായ സാൽമിയും അദാമിയും 27 മില്ലിമീറ്ററും സാൽമിയയിൽ 24 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 22 മില്ലീമീറ്ററും കൈഫാനില്‍ 21.3 മില്ലീമീറ്ററും ജബ്രിയയിൽ 16.5 മില്ലീമീറ്ററും റബിയയിൽ 23.85 മില്ലീമീറ്ററും നുവൈസീബ് 12.8 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സലിം കോട്ടയിൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി