• Logo

Allied Publications

Europe
പുതുവര്‍ഷത്തില്‍ സംഗീത തിരുമുല്‍ക്കാഴ്ചയായി "മാനസവീണ'
Share
ബെർലിൻ: കൊറോണയെന്ന മഹാമാരിക്കാലത്ത് സംഗീതത്തിലൂടെ ആശ്വാസം പകരാന്‍ സെലിബ്രെന്‍റ്സ് ഇന്ത്യ അവതരിപ്പിക്കുന്ന "മാനസവീണ' ജനുരി ഒന്നിനു (ശനി) റിലീസ് ചെയ്യും.

സംഗീതലോകത്ത് സ്ഥാനമുറപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ അമരക്കാരനും യൂറോപ്പിലെ മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിയുടെ വരികള്‍ക്ക് അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ സ്ഥിരതാമസമാക്കിയ കലാകാരന്‍ ബേര്‍ണി കരിമ്പില്‍ സംഗീതം നല്‍കി പി. ജയചന്ദ്രന്‍ ആലപിച്ച "മാനസവീണ" എന്ന സെമിക്ളാസിക്കല്‍ ഗാനം പുതുവര്‍ഷത്തില്‍ സംഗീത തിരുമുല്‍ക്കാഴ്ചയായി അമേരിക്കയില്‍ സേവനം ചെയ്യുന്ന ഫാ. ബിനോയ് ഡേവീസ് ആണ്
സംഗീതാസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്നത്.

പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ പ്രദീപ് ടോം ആണ് ഗാനത്തിന് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. സംഗീതലോകത്ത് ചിരപ്രതിഷ്ഠനേടിയ സെലിബ്രെന്‍റ്സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം ആദ്യ ദിനത്തില്‍തന്നെ ശ്രോതാക്കളിലെത്തുന്നത്.

ഗാനത്തിന്‍റെ വരികള്‍ക്കനുസരിച്ചുള്ള സംഗീതത്തില്‍ സെമി ക്ലാസിക്കൽ നൃത്താവിഷ്ക്കാരത്തോടു കൂടിയ ദ്യശ്യഭംഗി മാനസവീണ എന്ന സിംഗിള്‍ ആല്‍ബത്തെ ഏറെ പുതുമയോടൊപ്പം ധന്യമാക്കുന്നുണ്ട്.

ശ്യാം സുന്ദര്‍, ബാലു നാരായണന്‍, വിഷ്ണു വെങ്കിടേശ് എന്നിവരാണ് ദൃശ്യഭംഗിയുടെ അണിയറ ശില്‍പ്പികള്‍.

ജയേട്ടന്‍ ആലപിച്ച സെമി ക്ലാസിക്കൽ ഗാനം ആസ്വദിക്കാന്‍ https://www.youtube.com/channel/UChfAkqHgUEpFEx4rI9YNOaA ചാനല്‍ സന്ദര്‍ശിക്കുക

ഗാനത്തിന്‍റെ ടീസർ പുറത്തിറക്കിയിട്ടുണ്ട്

https://www.youtube.com/watch?v=jEkKBRAvTuE

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം