• Logo

Allied Publications

Americas
യുഎസിൽ മലയാളിയായ വിമുക്ത സൈനികൻ വെടിയേറ്റു മരിച്ചു
Share
ടെക്സസ്: മലയാളിയായ വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ടെക്‌സസിലെ എൽ പസോയിൽ നടന്ന വെടിവയ്പിൽ കോട്ടയം പാലാ പകലോമറ്റത്തിൽ ഇമ്മാനുവേൽ വിൻസെന്‍റ് (ജെയ്സൺ) ആണ് വെടിയേറ്റു മരിച്ചത്.

രാവിലെ 11നു ജോൺ കണ്ണിൻഗാമിലെ പാർക്കിംഗ് ഏരിയയിൽ അക്രമി ഇമ്മാനുവൽ വിൻസെന്‍റിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു . അക്രമിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിനു പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എൽ പാസൊ പോലീസ് അന്വേഷിക്കുന്നുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ടിൽ നിന്ന് യുഎസ് എയർഫോർസിന്‍റെ ആർഒടിസി പ്രോഗ്രാമിലേക്ക് ഇമ്മാനുവൽ തിരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസത്തിനു ശേഷം മിലിട്ടറിയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. 2012ൽ യുഎസ് മിലിറ്ററിയിൽനിന്നും ക്യാപ്റ്റൻ പദവിയിലിരുന്നാണ് അദ്ദേഹം വിരമിച്ചത്. അമേരിക്കൻ സൈന്യത്തോടൊപ്പം രണ്ടു തവണ ഇറാഖിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പകോലോമറ്റത്തിൽ മാണി എലിസബത്ത് ദന്പതികളുടെ മൂന്നാമത്തെ മകനായി ന്യൂയോർക്കിലാണ് ഇമ്മാനുവൽ ജനിച്ചത്. അവിവാഹിതനാണ്. ജോ, ജെയിംസ്, ജെഫ്‌റി എന്നിവരാണ് സഹോദരങ്ങൾ.

സംസ്കാരം ജനുവരി ഏഴിന് (വെള്ളി) രാവിലെ 11 നു ഹാർട്ടഫോർഡിലെ സെന്‍റ് തോമസ് സീറോ മലബാർ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം സൈനിക ബഹുമതികളോടെ മിഡിൽടൗണിലെ ദി സ്റ്റേറ്റ് വെറ്ററൻസ് സെമിത്തേരിയിൽ.

ആസാദ് ജയൻ

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍.
ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29), ക
ഡാളസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹൈസ്‌കൂള്‍ കോച്ച് ഉള്‍പ്പടെ നാല് പേര്‍ മരിച്ചു.
ഡാളസ് : മെയ് 22 അര്‍ദ്ധരാത്രി ഡാളസ് ഇന്‍റര്‍സ്റ്റേറ്റ് 45 ല്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്
തയ് വാന്‍ അധിനിവേശത്തിനു ചൈന ശ്രമിച്ചാല്‍ സൈനീകമായി നേരിടുമെന്ന് ബൈഡന്‍.
വാഷിംഗ്ടണ്‍ ഡി.സി.: തയ് വാനെ ആക്രമിക്കാൻ ചൈന ശ്രമിച്ചാല്‍ അതിനെ അമേരിക്ക സൈനീകമായി നേരിടുമെന്ന് പ്രസിഡന്‍റ് ബൈഡന്‍.
ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് ഇടവക ഓർമ്മപ്പെരുന്നാൾ അനുഗ്രഹസാന്ദ്രമായി.
ഡാളസ് : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വ
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം: പ്രമുഖ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നു.
ഹുസ്റ്റൻ: മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തകസമിതി പ്രവർത്തനോദ്ഘാടനം കേരള നിയമസഭ സ്