• Logo

Allied Publications

Americas
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റിക്കാർഡ്; യുഎസിൽ 24 മണിക്കൂറിനുള്ളിൽ 4,86,000 പുതിയ കേസുകൾ
Share
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കോവിഡ് ആരംഭിച്ചതിനുശേഷം ലോകരാഷ്ട്രങ്ങളിൽ റിപ്പോർട്ട് ചെയ്ത ഏകദിന കോവിഡ് കേസുകൾ മറികടന്ന് ഡിസംബർ 30 നു യുഎസിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആറു മില്യൺ. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രവിൻഷൻ വ്യാഴാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടതാണ് പുതിയ വിവരങ്ങൾ.

കണ്ക്റ്റികട്ട്, ഡലവയര്, ഫ്ളോറിഡാ, ഇല്ലിനോയ്, ന്യൂജേഴ്സി, ന്യൂയോര്ക്ക്, പെന്സിൽവാനിയ, വാഷിംഗ്ടൺ ഡി.സി തുടങ്ങി 15 സംസ്ഥാനങ്ങളിൽ ഏകദിന കോവിഡ് കേസുകൾ പുതിയ റിക്കാർഡ് സ്ഥാപിച്ചിരിക്കുകയാണ്.

കോവിഡ് കേസുകൾ വർധിക്കുന്നതോടൊപ്പം ഒമിക്രോ‌‌‌‌ൺ വേരിയന്റിന്റെ വ്യാപനവും ശക്തി പ്രാപിക്കുന്നതായും ഓരോ സെക്കന്റിലും മൂന്നു അമേരിക്കക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുണ്ടെന്നും ഡിസിസിയുടെ ഏറ്റവു പുതിയ സ്ഥിതി വിവരപട്ടിക ചൂണ്ടിക്കാണിക്കുന്നു. ‌

ന്യൂയോർക്കിൽ രോഗികളുടെ എണ്ണം ബുധനാഴ്ചയേക്കാൾ വ്യാഴാഴ്ച 11 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വൻവർധനവാണുള്ളത്. വ്യാഴാഴ്ച വരെ രാജ്യത്താകമാനം 81,000 കോവിഡ് രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഡിസിസിയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്ത മൂന്നാഴ്ചകൾക്കുള്ളിൽ 42,000 പേർ മരിക്കുമെന്നാണ് സൂചന. ക്രിസ്മസ്, പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.

പി.പി. ചെറിയാൻ

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.