• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ പെട്രോൾ വില വർധിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: രാജ്യത്ത് പെട്രോളിന്‍റെ വില വര്‍ധിപ്പിക്കുവാന്‍ സർക്കാർ തീരുമാനിച്ചു. പെട്രോളിയം സബ്സിഡികള്‍ പുനഃപരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.

അൾട്രാ 98 ഒക്ടേൻ പെട്രോളിനാണ് വില കൂട്ടുന്നത്. 180 ഫിൽസില്‍ നിന്നും 200 ഫിൽസായാണ് വർധിക്കുക. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനമന്ത്രാലയം പുറപ്പെടുവിച്ചു. പുതിയ നിരക്ക് 2022 ജനുവരി ഒന്നു മുതൽ നിലവില്‍ വരും. മാർച്ച് 31 വരെയാണ് വര്‍ധനവ് പ്രാബല്യത്തിലുണ്ടാകുക.

തുടര്‍ച്ചയായി മുന്നാം തവണയാണ് അൾട്രാ പെട്രോളിന് വില വര്‍ധിപ്പിക്കുന്നത്. നേരത്തെ ഒക്ടോബറില്‍ അൾട്രാ 98 ന് 5 ഫിൽസ് വർധിപ്പിച്ചിരുന്നു. താല്‍ക്കാലികമായി ഉയര്‍ത്തിയ വിലവർധനവ് പിൻവലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് വീണ്ടും വർധിപ്പിക്കുന്നത്.

അതേ സമയം മറ്റു ഇന്ധന വിഭാഗങ്ങളുടെ നിരക്കിൽ മാറ്റമില്ല. സൂപ്പർ ലിറ്ററിന് 105 ഫിൽസ്, പ്രീമിയം ലിറ്ററിന് 85 ഫിൽസ്, ഡീസൽ ലിറ്ററിന് 115 ഫിൽസ്, മണ്ണെണ്ണ ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെയാണ് വില.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി