• Logo

Allied Publications

Middle East & Gulf
"പ്രത്യാശയുടെ ഡ്രീംസ്' ജനുവരി 14 ന്
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ബദർ അൽ സാമാ മെഡിക്കൽ സെന്‍ററിന്‍റെ സഹകരണത്തോടെ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു.

" പ്രത്യാശയുടെ ഡ്രീംസ് 22' എന്ന പേരിൽ ജനുവരി 14 ഉച്ചകഴിഞ്ഞു മുന്നു മുതൽ അബാസിയ കലാസെന്‍ററിലാണ് പരിപാടി.

2020 ലും 2021 ലും പത്താം തരത്തിൽ ഉന്നത വിജയം നേടിയ അംഗളുടെ കൂട്ടികളെ ചടങ്ങിൽ ആദരിക്കും. ശിശുദിനാഘോഷങ്ങളോടനുബന്ധിച്ചു സമാജം നടത്തിയ "ചമയം 21' പ്രഛന്ന വേഷ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വർഗീസ് വൈദ്യൻ ജനറൽ കൺവീനറായും ഡോ.സുബു തോമസ്, സലിൽ വർമ്മ, വിജി കുമാർ, പ്രമീൾ പ്രഭാകരൻ എന്നിവരെ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രശസ്ത ഗായകൻ എം.എസ് ബാബുരാജ് നയിക്കുന്ന ഗാനമേളയും ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

പ്രസിഡന്‍റ് സലിംരാജിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ ജയൻ സദാശിവൻ, റെജി മത്തായി എന്നിവർ സംസാരിച്ചു.

ബദർ സാമാ മെഡിക്കൽ സെന്‍ററിൽ നടന്ന പോസ്റ്റർ പ്രകാശനം ജനറൽ കൺവീനർ വർഗീസ് വൈദ്യൻ നൽകി ബദർ അൽ സാമാ മെഡിക്കൽ സെന്‍റർ മാനേജർ റസാക്ക് നിർവഹിച്ചു. മാർക്കറ്റിംഗ് കോഓർഡിനേറ്റർമാരായ രഹജൻ, പ്രീമാ പേരേരാ . അബാസിയ കൺവീനർ സന്തോഷ് ചന്ദ്രൻ ,ജോയിന്‍റ് കൺവീനർ ജോയ് തോമസ് എന്നിവർ പങ്കെടുത്തു .

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി