• Logo

Allied Publications

Europe
"പ്രകൃതി മനോഹരി' ലളിതഗാന ആൽബം പുതുവര്‍ഷ ദിനത്തില്‍ റിലീസ് ചെയ്യും
Share
ബര്‍ലിന്‍: കഴിഞ്ഞ 33 വര്‍ഷമായി ക്രിസ്തീയ സംഗീത മേഖലയില്‍ ആല്‍ബം നിര്‍മ്മാണ രംഗത്ത് നിറസാന്നിധ്യമായ കുമ്പിള്‍ ക്രിയേഷന്‍സിന്റെ പ്രഥമ ലളിതഗാന ആല്‍ബം "പ്രകൃതി മനോഹരി" പുതുവര്‍ഷപ്പുലരിയില്‍ പുതുദിനമായ ശനിയാഴ്ച ഏറെ പുതുമകളോടെ സംഗീതാസ്വാദകര്‍ക്കായി സമര്‍പ്പിക്കും.

വേറിട്ട ചിന്തയില്‍ വിരിഞ്ഞ വാക്കുകള്‍ കവിതയായി, ഗാനമായി, സംഗീത സാക്ഷാല്‍ക്കാരം നല്‍കിയത് പുതുതലമുറയിലെ ശ്രദ്ധേയനായ ഷാന്റി ആന്റണി അങ്കമാലിയും അതില്‍ ജീവന്‍ തുടിപ്പിച്ചത് പ്രശസ്ത ഗായിക ചിത്ര അരുണുമാണ്. താളചട്ടവട്ടങ്ങള്‍ നിര്‍വഹിച്ചത് ലിജോ ലീനോസും, ശബ്ദം സിസൈന്‍ ചെയ്തത് കൊച്ചി മെട്രോ സ്ററുഡിയോയില്‍ ഷിയാസ് ഷിജുവുമാണ്. ഗാനത്തിന്റെ വരികള്‍ രചിച്ചിത് യൂറോപ്പിലെ പത്രപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലിയാണ്.

2022 ലെ ആദ്യ സമ്മാനമായി പ്രകൃതിക്കു പ്രണാമം അര്‍പ്പിക്കുന്ന "പ്രകൃതി മനോഹരി" എന്ന അതിമോഹരമായ ഗാനം കുമ്പിള്‍ ക്രിയേഷന്‍സ് യു ട്യൂബ് ചാനലിലൂടെ സഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ പ്രോത്സാഹനം നല്‍കി, ഗാനങ്ങള്‍ ആസ്വദിച്ച, രചനകളെ സ്നേഹത്തോടെ സ്വീകരിച്ച അതിലുപരി ഒരുമനസോടെ പിന്താങ്ങിയ സഹൃദയ മനസിന് നന്ദി അര്‍പ്പിക്കുന്നതിനൊപ്പം ഈ ഗാനവും ഹൃദയത്തില്‍ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ സാദരം സമര്‍പ്പിക്കുകയാണ് പ്രവാസിഓണ്‍ലൈന്‍.

യുവജനോത്സവങ്ങളില്‍ പാടാന്‍ ഏറെ ഉത്തമമായ ഈ ഗാനം, ലളിതഗാന മത്സരങ്ങള്‍ക്ക് പാടാന്‍ മികച്ച ഒരു സൃഷ്ടിയായി, ഏവര്‍ക്കും അനായാസം പാടാനും പഠിപ്പിക്കാനും തരത്തിലാണ് പ്രകൃതി മനോഹരി എന്ന ഗീതം ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.പ്രകൃതിക്കു പ്രണാമമായി സംഗീതാർച്ചന ഒരുക്കുന്ന പുതിയ ഗാനം ആസ്വദിയ്ക്കാന്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് (Kumpil Creations ) യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.

https://www.youtube.com/channel/UCEneqBQ7O5OivJZaRXnA_A

https://www.youtube.com/c/KUMPILCREATIONS/videos

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.