• Logo

Allied Publications

Americas
ഇന്ത്യൻ സുപ്രീം കോർട്ട് അറ്റോർണി ജോസ് അബ്രഹാമിന് ഡാലസിൽ സ്വീകരണം
Share
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രെസിഡന്റും ഇന്ത്യൻ സുപ്രീം കോർട്ടിൽ അറ്റോണിയായി പ്രവാസികളുടെ ധാരാളം കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് ജോസ് അബ്രഹാമിന് ഡാളസിലെ മുന്ന് പ്രൊവിൻസുകളായ ഡിഎഫ്ഡബ്ല്യൂ, ഡാളസ്, നോർത്ത് ടെക്സസ് പ്രൊവിൻസുകൾ സംയുക്തമായി സ്വീകരണം നല്കുന്നതാണെന്ന് ജോർജ് വര്ഗീസ്, സുകു വർഗീസ്, അലക്സ് അലക്സാണ്ടർ മുതലായവർ സംയുക്തമായി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഗാർലൻഡിലെ കാസിൽ ഗ്ലെന്നിലുള്ള കിയ ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനു അരങ്ങേറുന്ന ചടങ്ങിൽ പ്രവാസികളുടെ ചോദ്യങ്ങൾക്കും ജോസ് എബ്രഹാം മറുപടി നൽകും. ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യു, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, വൈസ് പ്രസിഡന്‍റ് ജോൺസൻ തലച്ചെല്ലൂർ, അസ്സോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ, വൈസ് ചെയർ ശാന്താ പിള്ള മുതലായവരും പങ്കെടുക്കുന്ന യോഗത്തിലേക്ക് ഡാളസിലെ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഫിലിപ്പ് തോമസ്, വര്ഗീസ് കയ്യാലക്കകം എന്നിവർ അറിയിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും യോഗമെന്നും ഭാരവാഹികൾ അറിയിച്ചു. ശേഷം നടക്കുന്ന അത്താഴത്തിലും പങ്കെടുക്കണമെന്ന് അഭ്യര്ഥിക്കുന്നതായി നടത്തിപ്പുകാർ അറിയിച്ചു. പ്രൊവിൻസ് ഭാരവാഹികളും അംഗങ്ങളും അറിയിപ്പായി കരുതണമെന്നു ഗോപാല പിള്ള അഭ്യര്ത്ഥിച്ചു. ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ ജോർജ് വർഗീസുമായി ഫോണിൽ ബന്ധപ്പെടവന്നതാണ്. 214 809 5490

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.