• Logo

Allied Publications

Americas
ഫോമാ 2022 24 ട്രഷറർ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ നോമിനേറ്റ് ചെയ്തു
Share
ഫ്ലോറിഡ : ഫോമാ ജോയിന്‍റ് ട്രഷററും സൺഷൈൻ റീജിയന്‍റെ മുൻ റീജിണൽ ആർ വി പിയുമായ ബിജു തോണിക്കടവിലിനെ 2022 24 ഫോമാ ട്രഷറർ സ്ഥാനത്തേക്ക് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് (KAPB) നോമിനേറ്റ് ചെയ്തു.

പ്രസിഡന്‍റ് പോൾ പള്ളിക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബിജു തോണിക്കടവിലിനെ ഐകകണ്ഠ്യേന ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്, സെക്രട്ടറി ലൂക്കോസ് പൈനുങ്കൽ, ട്രഷറർ റജി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജോൺ വി ജോൺ, മുൻ പ്രസിഡന്‍റുമാരായ മാത്യു തോമസ്, സജി ജോൺസൻ, ജിജോ ജോസ്, ഡോ. ജഗതി നായർ മറ്റു ഭാരവാഹികളായ രജിമോൻ ആന്റണി,ജോർജ് ശാമുവേൽ, അജി തോമസ്, ആനി ഷീബ മനോജ്, സജി തോമസ്, സുനിൽ കായൽച്ചിറയിൽ, ലിങ്കൺ ജേക്കബ്, ബേസിൽ തോമസ് തുടങ്ങി പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു,

കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് മുൻ പ്രസിഡന്‍റ് കൂടിയായ ബിജു തോണിക്കടവിൽ ഫോമാ ജോയിന്‍റ് ട്രഷറർ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചതെന്ന് പ്രസിഡന്‍റ് പോൾ പള്ളിക്കൽ തന്റെ ആമുഖപ്രസംഗത്തിൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ടീമിന്‍റെ കൂടെ തോളോടുതോൾ ചേർന്ന് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ബിജുവിന് കഴിഞ്ഞുവെന്ന് സെക്രട്ടറി ലൂക്കോസ് പൈനുങ്കൽ പറഞ്ഞു,

കഴിഞ്ഞ കാലങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളും,ജോയിന്റ് ട്രഷറായിയിരിക്കുന്ന സമയത്തെ പ്രവർത്തിപരിചയവും വരുംകാലങ്ങളിൽ ഫോമയ്‌ക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് ട്രഷറർ റെജി സെബാസ്റ്റ്യൻ പറഞ്ഞു, ഫോമയിലെ അംഗസംഘടനകളിലെ എല്ലാവരോടും അദ്ദേഹം പുലർത്തുന്ന വ്യക്തി ബന്ധങ്ങളാണ് ബിജുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം സമ്മാനിച്ചതെന്നും അദ്ദേഹം തന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ ഇത്തവണയും വിജയം ഉറപ്പാക്കിയിരിക്കുകയാണെന്നും ഡോ. ജഗതി നായർ പറഞ്ഞു.

ഫോമാ വില്ലേജ് പ്രൊജക്റ്റ് അടക്കം ഏല്പിച്ച പ്രൊജക്ടുകളെല്ലാം വളരെ കൃത്യതയോടും ആത്മാർത്ഥതയോടും കൂടി ചെയ്തെടുക്കുവാൻ ബിജു തോണിക്കടവിലിനു കഴിഞ്ഞിട്ടുണ്ടെന്നും, ഒരു മികച്ച സംഘാടകനെന്ന നിലയിൽ അദ്ദേഹം അമേരിക്കൻ മലയാളികൾക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നും മുൻ പ്രസിഡന്റുമാരായ മാത്യു തോമസ് സജി ജോൺസൻ,ജിജോ ജോസ് തുടങ്ങിയവർ പറഞ്ഞു,

സൺ ഷൈൻ റീജിയന്‍റെ മുൻ റീജിണൽ ആർ വി പി ആയിരുന്ന കാലത്ത് എല്ലാ അസോസിയേഷനുകളെയും ഏകോപിപ്പിച്ചു കൊണ്ട് നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോയ ബിജുവിന് എല്ലാവിധ പിന്തുണയും നൽകുന്നതായി യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അറിയിച്ചു,

വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി സംഘടനയെ മുന്നോട്ടു നയിക്കുവാൻ കഴിവുള്ള ഒരു മികച്ച നേതാവാണ് ബിജു തോണിക്കടവിലെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകണമെന്ന് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് ഐകകണ്ഠ്യേന അഭ്യർഥിച്ചു,

ലൂക്കോസ് പൈനുങ്കൽ

ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്