• Logo

Allied Publications

Americas
പി.ടി.തോമസ് എംഎൽഎയുടെ നിര്യാണത്തിൽ പെൻസിൽവേനിയ ഐഒസി ചാപ്റ്റർ അനുശോചിച്ചു
Share
ഫിലാഡൽഫിയ: അന്തരിച്ച തൃക്കാക്കര എംഎൽഎയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റുമായ പി.ടി.തോമസിന്‍റെ അകാല വിയോഗത്തിൽ പെൻസിൽവേനിയ ഇന്ത്യ ഓവർസീസ് കോൺഗ്രസ് (കേരളാ) അനുശോചനം രേഖപ്പെടുത്തി.

ചാപ്റ്റർ പ്രസിഡന്‍റ് സന്തോഷ് എബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പങ്കെടുത്ത ഏവരും പി.ടി. തോമസിന് 2017 ൽ ഫിലാഡെൽഫിയയിൽ നൽകിയ സ്വീകരണ സമ്മേളനത്തെ ഓർത്തെടുത്തു.

ഗാഡ്ഗിൽ റിപ്പോർട്ടിൽ തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ അടിയുറച്ച നിലപാട് എടുക്കുകയും വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കാതെ, അതിനായി നിലകൊള്ളുകയും ചെയ്തതും പിന്നീട് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായപ്പോൾ പി.ടി യുടെ നിലപാടായിരുന്നു ശരിയെന്ന് സാധാരണ ജനത്തിന് ബോധ്യപ്പെടുകയും ചെയ്തു എന്ന് തന്റെ അധ്യക്ഷപ്രസംഗത്തിൽ സന്തോഷ് ഓർത്തെടുക്കുകയും ചാപ്റ്ററിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാലു പുന്നൂസ്, ജോബി ജോർജ്, കുര്യൻ രാജൻ , സാബു സ്കറിയ, ജീമോൻ ജോർജ് , മില്ലി ഫിലിപ്പ് , ജെയിംസ് പീറ്റർ എന്നിവർ അനുശോചനം അറിയിച്ച്‌ പിടിയുടെ ഓർമ്മകൾ അയവിറക്കി.

ജീമോൻ ജോർജ് അനുശോചന പ്രസംഗത്തോടൊപ്പം "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന് പിടിയുടെ ഇഷ്ട ഗാനത്തിന്‍റെ നാലുവരികൾ പാടിയാണ് അനുശോചനം അവസാനിപ്പിച്ചത്. കേരള ജനത പിടിയെ നെഞ്ചിലേറ്റിയിരുന്നു എന്ന പിടിയുടെ വിലാപയാത്രയിൽ അനുഗമിച്ച ജനസാഗരം നമ്മെ സാക്ഷ്യപ്പെടുത്തുന്നു എന്നും, അനുശോചനസന്ദേശത്തിൽ ജനറൽ സെക്രട്ടറി ഷാലു പുന്നൂസ് അഭിപ്രായപ്പെട്ടു.

ഏത് ആൾക്കൂട്ടത്തിൽ വെച്ചും കോൺഗ്രസിന്‍റെ സാധാരണ അംഗങ്ങളെ വരെ പേരുവിളിച്ച് കുശലാന്വേഷണം നടത്തിയിരുന്ന കോൺഗ്രസിന്‍റെ ജനകീയ മുഖം ആണ് പിടിയുടെ മരണത്തിൽ കൂടി കോൺഗ്രസിന് നഷ്ടപ്പെട്ടതെന്ന് നാഷണൽ വൈസ് ചെയർമാൻ ജോബി ജോർജ്ജ് അനുസ്മരിച്ചു. പി ടി യുടെ മരണത്തിൽ കൂടി ഒരു കുടുംബ സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടതെന്ന് ചാപ്റ്റർ മുൻ പ്രസിഡന്‍റ് കുര്യൻ രാജൻ അനുശോചനസന്ദേശത്തിൽ പറയുകയുണ്ടായി.

ചാപ്റ്റർ മുൻ ജനറൽ സെക്രട്ടറി കോതമംഗലം മാർ അത്തനാസിയോസ് കോളേജിലെ പഠനകാലത്ത് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി.ടി എന്ന വ്യക്തിയുടെ ലാളിത്യം ഓർത്തുകൊണ്ട് സംസാരിച്ചു.

പി ടിയുടെ മരണത്തിൽ കോൺഗ്രസിന്‍റെ മതേതരത്വം നിലനിർത്തി എന്ന് ജയിംസ് പീറ്റർ അനുശോചനസന്ദേശത്തിൽ അറിയിച്ചു. ചാപ്റ്റർ സെക്രട്ടറി ജോൺ ശാമുവേൽ അനുശോചനം അറിയിക്കുകയും മീറ്റിംഗിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ജീമോൻ റാന്നി

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​