• Logo

Allied Publications

Americas
മാഗ് ക്രിസ്മസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി; കരോൾ ഗാന മത്സരത്തിൽ ഇമ്മാനുവേൽ ടീം ജേതാക്കൾ
Share
ഹൂസ്റ്റൺ∙ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്‍റെ (മാഗ്) ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ വർണപ്പകിട്ടാർന്ന പരിപാടികൾ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റി. ഇതോടൊപ്പം നടത്തിയ ക്രിസ്മസ് കരോൾ റൗണ്ട്‌സ്‌ ഗാനമത്സരവും മാഗിന്‍റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ഇതാദ്യമായാണ് ഹൂസ്റ്റണിൽ മലയാളി സമൂഹത്തിൽ ഒരു ക്രിസ്മസ് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നത്.

ഡിസംബർ 26 ഞായറാഴ്ച വൈകുന്നേരം 5.30 നു മാഗിന്‍റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ വച്ചു നടന്ന ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടുനിന്നു. ചുവപ്പും പച്ചയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞു നിറഞ്ഞു നിന്ന സദസ് ക്രിസ്മസ് ആഘോഷ രാവിന് കൂടുതൽ മനോഹാരിത നൽകി. ഹൂസ്റ്റണിലെ പ്രമുഖ ഗായകർ പാടിയ മനോഹര ഗാനങ്ങൾ സ്‌കിറ്റുകൾ, ക്രിസ്തുമസ് കരോൾ ഗാനമത്സരം തുടങ്ങിയ പരിപാടികൾ കൊണ്ട് ആഘോഷപരിപാടികൾ കൂടുതൽ മികവുള്ളതായി.

സെന്‍റ് ജെയിംസ് ക്നാനായ യാക്കോബായ ഇടവക വികാരി റവ.ഫാ. എബ്രഹാം സഖറിയ പ്രാരംഭ പ്രാർത്ഥന നടത്തി. മാഗ് സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. മാഗ് പ്രസിഡന്‍റ് വിനോദ് വാസുദേവൻ ആമുഖ പ്രസംഗം നടത്തി.

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രസിഡന്‍റ് റവ. ഫാ. ഐസക്ക് ബി.പ്രകാശ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. തദവസരത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 2022 ലെ ബോർഡ് ഓഫ് ഡയറക്ടർമാരെ നിയുക്ത പ്രസിഡന്‍റ് അനിൽ ആറന്മുള സദസിനു പരിചയപ്പെടുത്തി

ഹൂസ്റ്റണിലെ നിരവധി യുവതലമുറയിൽ പെട്ടവരും മുതിർന്നവരും കുട്ടികളും ഒത്തുചേർന്ന് അവതരിപ്പിച്ച ക്രിസ്തുമസ് കരോൾ ഗാന മത്സരം മലയാളി സമൂഹത്തിനു വ്യത്യസ്തവും മനോഹരവുമായ അനുഭവമായി.ചരിത്രത്തിൽ ആദ്യമായി മാഗ്‌ സംഘടിപ്പിച്ച വാശിയേറിയ കരോൾ റൗണ്ട്സ്‌ ഗാന മത്സരഥത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇമ്മാനുവൽ മാർത്തോമാ ചർച്ച്‌ ടീം റജി.വി.കുര്യൻ & ഫാമിലി സംഭാവന നൽകിയ എവറോളിങ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോക്സ്‌ ചർച്ചിന് റെജി കോട്ടയം & ഫാമിലി സംഭാവന നൽകിയ എവറോളിങ് ട്രോഫിയും ലഭിച്ചു.

ഒന്നാം സമ്മാനം നേടിയ ഇമ്മാനുവേൽ ടീമിന് സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു ട്രോഫി സമ്മാനിച്ചു. ക്രിസ്മസ് ആശംസയും അറിയിച്ചു. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ടീം ഭാരവാഹികളിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.

ലക്ഷ്മി പീറ്റർ, ബിജു ജോർജ് , അജയ് തോമസ് എന്നിവർ കരോൾ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു. പുതുമയാർന്നതും ഈ അവധിക്കാലം ധന്യവുമാക്കിയ ആഘോഷത്തിനു മാഗ്‌ പ്രസിഡന്റ് വിനോദ് വാസുദേവൻ, സെക്രട്ടറി ജോജി ജോസഫ്, ട്രഷറർ വാവച്ചൻ മത്തായി,ബോർഡ് മെംബേർസ് , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർമാരായി റജി കോട്ടയവും റോയ് മാത്യുവും എംസിയായി രേഷ്മ വിനോദും പ്രവർത്തിച്ചു.

ആഘോഷ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം "മാഗ് ഫേസ്ബുക്കി"ൽ നൂറു കണക്കിനാളുകൾ വീക്ഷിച്ചു. മാഗ് ഫേസ്ബുക്കിൽ ഏതു സമയവും പരിപാടികൾ കാണാവുന്നതാണ്. വൈസർ സ്കൈ ട്രാവൽസ്,.ചാണ്ടപിള്ള മാത്യൂസ് ഇൻഷുറൻസ് (TWFG), എബനേസർ ക ൺസ്ട്രക്ഷൻസ്, മലയാളി എന്റർടൈൻമെന്റ് ടി.വി, എന്നിവർ സ്‌പോൺസർമാരായിരുന്നു.

ഈ ആഘോഷത്തെ വൻ വിജയമാക്കിയ ഏവർക്കും സ്‌പോൺസർമാർക്കുംക്‌ളാരമ്മ മാത്യൂസ് കൃതജ്ഞത അറിയിച്ചു. ആഘോഷ സമാപനത്തോടെ വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും കേക്കും മാഗ്‌ ഭാരവാഹികൾ ഒരുക്കിയിരുന്നു. മാഗ് പി ആർ ഓ ഡോ. ബിജു പിള്ള അറിയിച്ചതാണിത്‌.

ജീമോൻ റാന്നി

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​