• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ
Share
ലണ്ടൻ: പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ മൂന്നാം ദിവസമായ ഇന്ന് വ്യാഴാഴ്ച നെടുമുടി വേണു വെർച്വൽ നഗറിൽ വൈകുന്നേരം മൂന്നിനു സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങൾ ആരംഭിക്കും.

യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള 2021ലെ സബ് ജൂനിയർ വിഭാഗത്തിലെ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഡ്രംസ്, നാടോടി നൃത്തം പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, ഗിറ്റാർ, കീബോർഡ്‌, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോങ്ങ്, വയലിൻ എന്നീ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട്, അനശ്വര കലാകാരൻ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ മൂന്നാം ദിവസത്തെ മത്സരങ്ങൾ സബ് ജൂനിയർ വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം മുതൽ യുക്മയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.

അലക്സ് വർഗീസ്

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.