• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ 39ാമത് മന്ത്രിസഭ ജനുവരി നാലിന് അധികാരമേല്‍ക്കും
Share
കുവൈറ്റ് സിറ്റി: മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പുതുതായി രൂപീകരിച്ച മന്ത്രിസഭ അധികാരത്തിലേക്ക് ഏറുന്നത് ആദ്യ സർക്കാർ നിലവിൽ വന്നതിന്‍റെ അറുപതാം വാര്‍ഷികത്തില്‍.

2022 ജനുവരി നാലിന് (ചൊവ്വ) ദേശീയ അസംബ്ലി ചേരുന്നതിനു മുമ്പായി 39ാമത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

അബ്ദുള്ള അല്‍ സാലിം അല്‍ സബയുടെ നേതൃത്വത്തിൽ 1962 ജനുവരി 17 നാണ് കുവൈറ്റിലെ ആദ്യ സർക്കാർ നിലവിൽ വന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള കുവൈറ്റിന്‍റെ പരമാധികാരം രാജാവിനാണ്. അമീരാണ് രാജ്യത്തിന്‍റെ തലവൻ. മേഖലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാജ്യവും ഇതുതന്നെ.

മജ്ലിസ് അൽഉമ്മ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റിൽ 50 അംഗങ്ങളാണുള്ളത്. മന്ത്രി സഭയില്‍ പരമാവധി 15 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താം. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന നാലാമത്തെ സർക്കാരും.

പാർലമെന്‍റും സർക്കാറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി അമീറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കൂടിയാലോചനകളുടെ ഭാഗമായാണ് നേരത്തെയുള്ള സര്‍ക്കാര്‍ രാജിവച്ചത്. പുതിയ മന്ത്രിസഭയില്‍ നാല് പാർലമെന്‍റ് അംഗങ്ങളെ ഉൾപ്പെടുത്തിയതും മന്ത്രിസഭയും പാര്‍ലിമെന്‍റും തമ്മില്‍ ബന്ധം നന്നാക്കുന്നതിന്‍റെ ഭാഗമായാണ്.

കഴിഞ്ഞ 60 വർഷത്തിനിടെ എട്ടു പേരാണ് പ്രധാനമന്ത്രി പദത്തിൽ എത്തിയിട്ടുള്ളത്.1978 ഫെബ്രുവരി മുതൽ 2003 ജൂലൈ വരെയുള്ള കാലയളവില്‍ പതിനൊന്നു സർക്കാരുകൾ അധികാരത്തിൽ വന്നു. നാസർ അൽ മുഹമ്മദ് , ജാബർ അൽ മുബാക് എന്നിവർ ഏഴ് വീതം മന്ത്രിസഭകള്‍ക്ക് നേതൃത്വം നൽകിയപ്പോള്‍ ജാബർ അൽ മുബാറക്, ജാബർ അൽ അഹമ്മദ് എന്നിവർ അഞ്ചു മന്ത്രിസഭക്കും സബാഹ് അൽ ഖാലിദ് നാല് സർക്കാരുകള്‍ക്കും നേതൃത്വം നല്‍കി. സബാഹ് അൽ സാലിം മൂന്നു മന്ത്രിസഭകൾക്ക് നേതൃത്വം കൊടുത്തപ്പോൾ അബ്ദുള്ള അൽ സലീമും സബാഹ് അൽ അഹമ്മദും ഓരോ തവണയുമാണ് സർക്കാരിനെ നയിച്ചത്.

രാജ്യത്തുണ്ടായ സർക്കാരുകളുടെ ശരാശരി കാലാവധി ഒന്നര വർഷമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. . പതിനൊന്നു സർക്കാരുകൾ ഉണ്ടാക്കിയ ഷെയ്ഖ് സാദ് അൽ അബ്‍ദുള്ളയാണ് ഇക്കര്യത്തിൽ മുന്നിലുള്ളത്. ഷെയ്ഖ് ജാബർ അൽ അഹമ്മദിന്‍റെ കാലത്ത് സർക്കാരുകളുടെ ശരാശരി കാലാവധി രണ്ടര വർഷമായിരുന്നു. ഷെയ്ഖ് സാദ് അൽ അബ്‍ദുള്ളയുടെ സമയമായപ്പോഴേക്കും അത് രണ്ടു വർഷത്തിലേക്കെത്തി. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് സർക്കാരിന്‍റെ പ്രായം മൂന്നു വർഷം ആയിരുന്നു.

എന്നാൽ, ഷെയ്ഖ് നാസർ അൽ മുഹമ്മദ് മന്ത്രിസഭയുടെ ശരാശരി കാലാവധി ആറു മാസവും ഷെയ്ഖ് സബാഹ് അൽ ഖാലിദ് മന്ത്രിസഭയുടെ കാലാവധി ഏഴ് മാസവുമായിരുന്നു.

സലിം കോട്ടയിൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.